വെള്ളാര്‍മല സ്‌കൂള്‍ പുതുക്കിപ്പണിയുമെന്ന് ഉറപ്പ് നല്‍കി മന്ത്രി കെ രാജന്‍
അഡ്മിൻ
വയനാട് ഉരുൾപൊട്ടൽ ദുരന്തത്തില്‍ തകര്‍ന്ന വെള്ളാര്‍മല സ്‌കൂള്‍ പുതുക്കിപ്പണിയുമെന്ന് ഉറപ്പ് നല്‍കി മന്ത്രി കെ രാജന്‍. രക്ഷാപ്രവര്‍ത്തനം ഏകോപിപ്പിക്കുമ്പോഴുള്ള തന്റെ അനുഭവങ്ങള്‍ അടക്കം പങ്കുവെച്ചുകൊണ്ടാണ് മന്ത്രി കെ രാജന്‍ ജനങ്ങള്‍ക്ക് ഉറപ്പ് നല്‍കിയത്. ചൂരല്‍മലയില്‍ ചെന്നത് മുതല്‍ എല്ലാ ദിവസവും ഈ സ്‌കൂളിന്റെ വിശേഷങ്ങള്‍ താന്‍ കേള്‍ക്കുന്നതാണ്.
തത്കാലം പഠനം മുടങ്ങാതിരിക്കാനാണ് സര്‍ക്കാര്‍ ശ്രദ്ധകൊടുക്കുന്നതെന്നും ഉടന്‍ തന്നെ കുട്ടികളെ വേറെ സ്‌കൂളിലേക്ക് മാറ്റുമെന്നും മന്ത്രി പറഞ്ഞു. പൊതുജനങ്ങളുടെ അഭിപ്രായം കേട്ടും വിദ്യാഭ്യാസ വകുപ്പിന്റെ നിര്‍ദേശങ്ങള്‍ പരിഗണിച്ചും സ്‌കൂള്‍ പുതുക്കിപ്പണിയുമെന്നും മന്ത്രി ഉറപ്പ് നല്‍കി.
ഉരുള്‍പൊട്ടലില്‍ പൂര്‍ണമായും തകര്‍ന്ന ചൂരല്‍മല-മുണ്ടക്കൈ പ്രദേശത്തെ വിദ്യാര്‍ഥികള്‍ക്ക് വിദ്യാഭ്യാസ സൗകര്യമൊരുക്കുമെന്ന് കഴിഞ്ഞ ദിവസം മന്ത്രി വി ശിവന്‍കുട്ടി ഉറപ്പ് നല്‍കിയിരുന്നു. മുഖ്യമന്ത്രിയുടെ നിര്‍ദേശത്തെതുടര്‍ന്ന് വയനാട്ടിലെ ദുരന്ത പ്രദേശത്തെ വിദ്യാലയങ്ങളുടെ സാഹചര്യം ഉള്‍പ്പടെ ഉള്‍ക്കൊള്ളിച്ച് ഒരു പ്രോജക്ട് സമര്‍പ്പിക്കുമെന്നും മന്ത്രി പറഞ്ഞു.