ഉരുള്‍പൊട്ടല്‍: നഷ്ടപ്പെട്ട വാഹനങ്ങളുടെ വിവരം ശേഖരിക്കുന്നു

മുണ്ടക്കൈ-ചൂരല്‍മല ദുരന്തത്തില്‍ നഷ്ടപ്പെട്ട വാഹനങ്ങളുടെ വിവരം മോട്ടോര്‍ വാഹന വകുപ്പ് ശേഖരിക്കുന്നു. പൂര്‍ണ്ണമായി നഷ്ടപ്പെട്ട വാഹനങ്ങള്‍, ഉപയോഗ യോഗ്യമല്ലാത്ത വാഹനങ്ങള്‍ എന്നിവയുടെ വിവരങ്ങളാണ് ശേഖരിക്കുക.

വാഹന രജിസ്‌ട്രേഷന്‍ നമ്പര്‍, ഉടമസ്ഥന്റെ പേര്, മറ്റു വിവരങ്ങള്‍ അറിയുന്നവര്‍ കല്‍പ്പറ്റ റീജണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസില്‍ നേരിട്ടോ, തപാല്‍, ഫോണ്‍, ഇ-മെയില്‍ മുഖേനയോ അറിയിക്കണമെന്ന് ആര്‍.ടി.ഒ അറിയിച്ചു. ഫോണ്‍- 9188961929, 04936- 202607 നമ്പറുകളില്‍ ബന്ധപ്പെടാം. ഇ-മെയില്‍ kl12.mvd@kerala.gov.in

19-Aug-2024