കോൺക്ലേവിൽ ചർച്ച ചെയ്യുന്നത് ഹേമ കമ്മിറ്റി റിപ്പോർട്ട് മാത്രമല്ല: മന്ത്രി സജി ചെറിയാൻ

സംസ്ഥാന സർക്കാരിന്റെ സിനിമാ കോൺക്ളേവിനെതിരെ വിമർശനം ഉന്നയിച്ച നടി പാർവതി തിരുവോത്തിന് മറുപടിയുമായി സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ. കോൺക്ലേവിൽ ചർച്ച ചെയ്യുന്നത് ഹേമ കമ്മിറ്റി റിപ്പോർട്ട് മാത്രമല്ലെന്നും കോൺക്ളേവുമായി സർക്കാർ മുന്നോട്ടുപോകുമെന്നും മാദ്ധ്യമങ്ങളോട് മന്ത്രി വ്യക്തമാക്കി.

ഇരകളെയും വേട്ടക്കാരെയും ഒന്നിച്ചിരുത്തിയുള്ള ചർച്ചയാണോ കോൺക്ലേവ് എന്നാണ് പാർവതി വിമർശനം ഉന്നയിച്ചത്ഹേ മ കമ്മിറ്റി റിപ്പോർട്ട് ഗൗരവമുള്ളതാണെന്ന് മന്ത്രി പറഞ്ഞു. 'കോടതി ഒരു ഉത്തരവ് പറഞ്ഞിട്ടുണ്ട്. സർക്കാർ എല്ലാ വിവരങ്ങളും നൽകാാൻ തയ്യാറാണ്. ധനകാര്യ മന്ത്രി കെ എൻ ബാലഗോപാൽ പോസിറ്റീവ് ആയാണ് പ്രതികരിച്ചതെന്നാണ് മനസിലാക്കുന്നത്. ഇക്കാര്യത്തിൽ സർക്കാരിന് അഭിപ്രായ വ്യത്യാസമില്ല.

കോൺക്ളേവിൽ ചർച്ച ചെയ്യുന്നത് ഹേമ കമ്മിറ്റി റിപ്പോർട്ട് മാത്രമല്ല, ഇരകളെയും വേട്ടക്കാരയെയും ഒരുമിച്ചിരുത്തുന്നവെന്ന ആരോപണം തെറ്റിദ്ധാരണ മൂലമുള്ളതാണ്. സിനിമാ മേഖലയിലെ ഭാവി നയം രൂപീകരിക്കാനുള്ള ദേശീയ കോൺക്ളേവ് ആണ് നടത്തുന്നത്. വിവിധ സംഘടനാ പ്രതിനിധികൾ പങ്കെടുക്കും. കോൺക്ളേവുമായി സർക്കാർ മുന്നോട്ടുതന്നെ പോകും'- മന്ത്രി വ്യക്തമാക്കി.

 

22-Aug-2024