ആരെയും സംരക്ഷിക്കേണ്ട ബാധ്യത സർക്കാരിനില്ല: മന്ത്രി സജി ചെറിയാൻ

സർക്കാർ ഇരയോടൊപ്പമാണ്, വേട്ടക്കാരനൊപ്പമല്ലെന്ന് സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍. ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനം സംവിധായകൻ രഞ്ജിത്ത് രാജി വെച്ചതിന് പിന്നാലെയാണ് സജി ചെറിയാന്‍റെ പ്രതികരണം. ആരെയും സംരക്ഷിക്കാനുള്ള ബാധ്യത സർക്കാരിനില്ല.

മാധ്യമങ്ങൾ സർക്കാരിനെ താറടിച്ചെന്നും മന്ത്രി കുറ്റപ്പെടുത്തി. “എനിക്ക് മൂന്ന് പെൺകുട്ടികളാണ്, സ്ത്രീകൾക്ക് എതിരെയുള്ള ഏതൊരു നീക്കത്തെയും ശക്തമായി ചെറുക്കുന്ന ആളാണ് ഞാൻ”- എന്നും മന്ത്രി പറഞ്ഞു.

അതേസമയം, ബംഗാളി നടിയുടെ ആരോപണം ഉയർന്നതോടെ സംസ്ഥാന ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനം രഞ്ജിത് രാജിവെക്കുകയായിരുന്നു . സിദ്ദിഖ് എഎംഎംഎ ജനറൽ സെക്രട്ടറി സ്ഥാനവും രാജിവെച്ചിട്ടുണ്ട്. യുവനടി രേവതി സമ്പത്തിന്റെ ആരോപണത്തിലാണ് സിദ്ദിഖിന്റെ രാജി.

25-Aug-2024