മോഹന്‍ലാല്‍ ഉൾപ്പെടെ രാജിവെച്ചു, ''അമ്മ' ഭരണസമിതി പിരിച്ചുവിട്ടു

മലയാള സിനിമയിലെ താര സംഘടന ‘അമ്മ’യില്‍ നിന്നും പ്രസിഡന്റ് മോഹന്‍ലാലും ഉള്‍പ്പെടെ എല്ലാവരും രാജിവെച്ചു. ഇതേ തുടര്‍ന്ന് ഭരണസമിതി പിരിച്ചുവിട്ടു. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടറിനെ തുടര്‍ന്ന് ‘അമ്മ’യിലെ നിരവധി താരങ്ങള്‍ക്കെതിരെ ലൈംഗികാരോപണങ്ങളുമായി നടിമാര്‍ രംഗത്തെത്തിയിരുന്നു. ഇതോടെ സംഘടനയില്‍ ഭിന്നത ഉണ്ടാകുകയായിരുന്നു.

നടി രേവതി സമ്പത്ത് സിദ്ദിഖിനെതിരെ ലൈംഗികാരോപണം ഉന്നയിച്ചതോടെ ജനറല്‍ സെക്രട്ടറി സ്ഥാനത്ത് നിന്നും നടന്‍ രാജിവച്ചു. ഇതോടെ അമ്മ അംഗങ്ങള്‍ക്കിടയില്‍ ഭിന്നത രൂക്ഷമാവുകയായിരുന്നു. ബാബുരാജിനെ താല്‍ക്കാലിക ജനറല്‍ സെക്രട്ടറി ആക്കാനിരുന്നുവെങ്കിലും നടനെതിരെയും ലൈംഗികാരോപണ പരാതി എത്തുകയായിരുന്നു. ഇതോടെ ബാബുരാജ് മാറണം എന്ന് ഒരു വിഭാഗം അംഗങ്ങള്‍ ആവശ്യപ്പെട്ടു.

ലൈംഗിക ആരോപണത്തില്‍ ഉള്‍പ്പെട്ട അമ്മയിലെ അംഗങ്ങളായ താരങ്ങളോട് വിശദീകരണം ചോദിക്കണം എന്നും ആവശ്യവും ശക്തമാണ്. ആവശ്യം ശക്തമാക്കിയതില്‍ ഏറെയും അമ്മയിലെ വനിതാ അംഗങ്ങളാണ് എന്നാണ് വിവരം. ഇതോടെയാണ് അമ്മ പ്രതിസന്ധിയില്‍ ആയത്.

27-Aug-2024