കെ.എസ്.ആർ.ടി.സിക്ക് സംസ്ഥാന സർക്കാർ 72.23 കോടി രൂപകൂടി അനുവദിച്ചു

കെ.എസ്.ആർ.ടി.സിക്ക് സംസ്ഥാന സർക്കാർ 72.23 കോടി രൂപകൂടി അനുവദിച്ചതായി വ്യക്തമാക്കി ധനമന്ത്രി കെ.എൻ. ബാലഗോപാല്‍. പെൻഷൻ വിതരണത്തിന് കോർപറേഷൻ എടുത്ത വായ്പയുടെ തിരിച്ചടവിനായാണ് തുക നല്‍കുന്നത് എന്നാണ് റിപ്പോർട്ട്.

അതേസമയം കഴിഞ്ഞ ആഴ്ചയില്‍ ഇതേ ആവശ്യത്തിന് 71.53 കോടി രൂപ അനുവദിച്ചിരുന്നു. പ്രാഥമിക കാർഷിക വായ്പാ സംഘങ്ങളുടെ കണ്‍സോർഷ്യത്തില്‍നിന്ന് പെൻഷൻ വിതരണത്തിനായി കോർപറേഷൻ എടുത്ത വായ്പയുടെ തിരിച്ചടവാണ് സർക്കാർ ഉറപ്പാക്കുന്നത് എന്നാണ് റിപ്പോർട്ട്.

ഇത് കൂടാതെ ശമ്പളവും പെൻഷനുമടക്കം മുടക്കം കൂടാതെ വിതരണം ഉറപ്പാക്കാൻ പ്രതിമാസം 50 കോടി രൂപയും സഹായമായി നല്‍കുന്നുണ്ട്. രണ്ടാം പിണറായി സർക്കാർ ഇതുവരെ 5940 കോടി രൂപയാണ് കെ.എസ്.ആർ.ടി.സിക്ക് നല്‍കിയത്.

28-Aug-2024