കെ എസ് ഡി പി ക്ക് മരുന്ന് സംഭരിക്കുന്നതിന് വിതരണോത്തരവ് നൽകും

കെ എസ് ഡി പി യിൽ നിന്നും കെഎംഎസ്‌സിഎൽ മരുന്ന് വാങ്ങുന്നതുമായി ബന്ധപ്പെട്ട തീരുമാനമെടുക്കാൻ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ യോഗം ചേർന്നു. ദർഘാസ് നടപടിക്രമങ്ങൾ പൂർത്തീകരിച്ച് മറ്റു കമ്പനികൾക്ക് വിതരണ ഉത്തരവ് നൽകുന്നതിന് മുമ്പ് കേരള സ്റ്റേറ്റ് ഡ്രഗ്‌സ് ആന്റ് ഫാർമസ്യൂട്ടിക്കൽസ് ലിമിറ്റഡിന് വിതരണോത്തരവ് നൽകാൻ തീരുമാനിച്ചു.

കെഎസ്ഡിപി ഉത്പാദിപ്പിക്കുന്ന മരുന്നുകളിൽ 50 ശതമാനം അർഹമായ വില മുൻഗണനയോടെ കെഎസ്ഡിപിക്ക് വിതരണ ഉത്തരവ് നൽകുന്നതിന് സംവരണം ചെയ്യാനും തീരുമാനിച്ചു. പൊതുമേഖലയെ സംരക്ഷിക്കുക എന്നതാണ് സർക്കാർ നയമെന്നും ആ നയത്തിന്റെ മെച്ചമാണ് കെ.എസ്ഡിപി കൈവരിച്ച പുരോഗതിയെന്നും മുഖ്യമന്ത്രി പറഞ്ഞു.

യോഗത്തിൽ മന്ത്രിമാരായ കെ.എൻ ബാലഗോപാൽ, പി രാജീവ്, വീണാ ജോർജ്, ചീഫ് സെക്രട്ടറി ശാരദാ മുരളിധരൻ, ധനവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി ഡോ എ ജയതിലക്, വ്യവസായ, ആരോഗ്യ വകുപ്പ് സെക്രട്ടറിമാർ, കെ എസ്. ഡി. പി ചെയർമാൻ സി.ബി. ചന്ദ്രബാബു, മാനേജിങ് ഡയറക്ടർ ഇ. എ. സുബ്രഹ്മണ്യൻ തുടങ്ങിയവർ പങ്കെടുത്തു.

03-Sep-2024