രാജി പ്രഖ്യാപിച്ച് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‍രിവാൾ

രാജി പ്രഖ്യാപിച്ച് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‍രിവാൾ. തിരഞ്ഞെടുപ്പ് നടക്കുന്നതുവരെ തനിക്ക് പകരം ആം ആദ്മി പാർട്ടിയിൽ നിന്ന് മറ്റൊരാൾ മുഖ്യമന്ത്രിയാകുമെന്നും ആംആദ്മി പാർട്ടി ആസ്ഥാനത്ത് വച്ച് പ്രവ‍ർത്തകരെ അഭിസംബോധന ചെയ്ത് കെജ്‍രിവാൾ പറഞ്ഞു.

തിരഞ്ഞെടുപ്പ് നടക്കുന്നതുവരെ തനിക്ക് പകരം ആം ആദ്മി പാർട്ടിയിൽ നിന്ന് മറ്റൊരാൾ മുഖ്യമന്ത്രിയാകും. തെറ്റ് ചെയ്തവർക്കെ ഭയപ്പെടേണ്ട ആവശ്യമുള്ളൂ എന്നും കെജ്‍രിവാൾ പറഞ്ഞു. രണ്ട് ദിവസത്തിനകം നിയമസഭാ കക്ഷി യോഗം ചേരുമെന്നും അതിൽ മുഖ്യമന്ത്രിയുടെ പേര് തീരുമാനിക്കുമെന്നും കെജ്‍രിവാൾ അറിയിച്ചു.

ഫെബ്രുവരിയിൽ ഡൽഹിയിൽ തിരഞ്ഞെടുപ്പുണ്ട്. എന്നാൽ മഹാരാഷ്ട്രയ്‌ക്കൊപ്പം ഡൽഹി തിരഞ്ഞെടുപ്പുണ്ടെന്നിരിക്കെ നവംബറിൽ തിരഞ്ഞെടുപ്പ് നടത്തണമെന്നാണ് കെജ്‍രിവാളിന്റെ ആവശ്യം.
ജയിലിൽ ഒരുപാട് സമയം ലഭിച്ചു, നിരവധി പുസ്തങ്ങൾ വായിച്ചു, ഭഗത് സിങ്ങിന്റെ ജയിൽ ഡയറി എന്ന പുസ്തകം ഉയർത്തി കാട്ടി കെജ്‌രിവാൾ പറഞ്ഞു.

ഒരു ചെറിയ പാർട്ടിയായി തുടങ്ങിയ എഎപി ഇന്ന് ദേശീയ പാർട്ടിയാണ്. മതഗ്രന്ഥങ്ങളും മറ്റു പല പുസ്തകങ്ങളും വായിച്ചു. ഭഗത് സിങ്ങിന്റെ പുസ്തകം ഏറെ സ്വാധീനിച്ചുവെന്നും കെജ്‍രിവാൾ പറഞ്ഞു.

15-Sep-2024