പ്രധാനമന്ത്രി നരേന്ദ്രമോദി ഭരണ ഘടന വായിച്ചിട്ടില്ലെന്ന് എനിക്ക് ഉറപ്പ് പറയാനാകും: രാഹുല്‍ ഗാന്ധി

പ്രധാനമന്ത്രി നരേന്ദ്രമോദി ഭരണ ഘടന വായിച്ചിട്ടില്ലെന്ന് തനിക്ക് ഉറപ്പ് പറയാനാകുമെന്ന് പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. ഭരണഘടനയെ ഇല്ലാതാക്കാനാണ് ബിജെപിയും ആര്‍എസ്എസും 24 മണിക്കൂറും ശ്രമിക്കുന്നതെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. മഹാരാഷ്ട്രയിലെ തെരഞ്ഞെടുപ്പ് റാലിക്കിടെയായിരുന്നു പരാമര്‍ശം.

യോഗി ആദിത്യനാഥും ഇന്ന് മഹാരാഷ്ട്രയില്‍ പ്രചാരണത്തിനെത്തി. ബിജെപി സഖ്യം അധികാരത്തിലെത്തിയില്ലെങ്കില്‍ മഹാരാഷ്ട്ര ലവ് ജിഹാദിന്റെയും ലാന്ര്‍റ് ജിഹാദിന്റെയും നാടാവുമെന്ന് അദ്ദേഹം ആരോപിച്ചു.

ഹിന്ദുക്കള്‍ ഒന്നിച്ച് നിന്നില്ലെങ്കില്‍ ഗണേശോത്സവം ആക്രമിക്കപ്പെടുമെന്ന വര്‍ഗീയ പരാമര്‍ശവും യോഗി ഇന്ന് നടത്തി. കോണ്‍ഗ്രസ് അധ്യക്ഷ മല്ലികാര്‍ജുന്‍ ഖര്‍ഗെ മുസ്ലീം പ്രീണനമാണ് നടത്തുന്നതെന്നും അദ്ദേഹം ആരോപിച്ചു.

12-Nov-2024