സുരേന്ദ്രനെതിരെ മഞ്ചേശ്വരത്ത് വീണ്ടും സ്ഥാനാർത്ഥിയാവാൻ കെ സുന്ദര
അഡ്മിൻ
മഞ്ചേശ്വരത്ത് വീണ്ടും സ്ഥാനാർത്ഥിയാവാൻ കെ സുന്ദര. കെ സുരേന്ദ്രനെതിരെ മത്സരിക്കുമെന്ന് കെ സുന്ദരയുടെ പ്രതികരണം. നാട്ടുകാരുടെ അഭ്യർത്ഥന മാനിച്ചാണ് തീരുമാനമെന്ന് കെ സുന്ദര പറഞ്ഞു.മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കോഴക്കേസിൽ ബിജെപി നേതാവ് കെ സുരേന്ദ്രൻ കെ സുന്ദരയ്ക്ക് കോഴ നൽകി എന്നായിരുന്നു ആരോപണം.
2016ലെ നിയമസഭ തെരഞ്ഞെടുപ്പില്‍ മഞ്ചേശ്വരത്തെ സ്വതന്ത്ര സ്ഥാനാർഥിയായിരുന്നു കെ സുന്ദര.അന്ന് 467 വോട്ടുകളാണ് സുന്ദരയ്ക്ക് ലഭിച്ചത്. ആ തെരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാർഥിയായ കെ സുരേന്ദ്രന്‍ 89 വോട്ടുകളുടെ വ്യത്യാസത്തിനായിരുന്നു രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടത്.
അതേസമയം മഞ്ചേശ്വരത്ത് കെ സുരേന്ദ്രൻ സ്ഥാനാർഥിയായി വന്നതിന് പിന്നാലെ കാസർഗോട്ടെ ബിജെപിയിൽ ഭിന്നത രൂക്ഷം. മഞ്ചേശ്വരം മണ്ഡലം ഇൻചാർജ് ചുമതലയിൽ നിന്ന് ഒഴിവാക്കണമെന്ന് ബിജെപി ജില്ലാ പ്രസിഡന്റ് എം എൽ അശ്വിനി ആവശ്യപ്പെട്ടു.കെ സുരേന്ദ്രൻ മണ്ഡലത്തിൽ നടത്തുന്ന പരിപാടികൾ അറിയിക്കുന്നില്ലെന്നാണ് എം എൽ അശ്വിനിയുടെ പരാതി. കെ സുരേന്ദ്രൻ മണ്ഡലത്തിൽ നടത്തുന്ന പരിപാടികൾ അറിയിക്കുന്നില്ലെന്നാണ് എം എൽ അശ്വിനിയുടെ പരാതി.