ആത്മകഥ ഇപ്പോഴും എഴുതിക്കൊണ്ടിരിക്കുകയാണ്; പൂർത്തിയായിട്ടില്ല: ഇപി ജയരാജൻ
അഡ്മിൻ
വയനാട്, ചേലക്കര വിധിയെഴുത്ത് ദിനത്തിൽ ആത്മകഥയിലെ പുറത്ത് വന്ന കാര്യങ്ങൾ താൻ പറയാത്ത കാര്യങ്ങളാണെന്ന് ഇപി ജയരാജൻ പറഞ്ഞു. തിരഞ്ഞെടുപ്പ് ദിവസം തെറ്റായ പ്രചാരണം നടത്തുന്നുവെന്ന് ഇപി ജയരാജൻ. ഇതിന് പിന്നിൽ ഗൂഢാലോചന ഉണ്ടെന്നും ഇപി ജയരാജൻ പറഞ്ഞു.
പുറത്തുവന്ന വിവരങ്ങൾ തികച്ചു അടിസ്ഥാന രഹിതമാണെന്ന് ഇപി പറയുന്നു. ആത്മകഥ ഇപ്പോഴും എഴുതിക്കൊണ്ടിരിക്കുകയാണ്. പൂർത്തിയായിട്ടില്ലെന്ന് ഇപി ജയരാജൻ പറയുന്നു. പൂർത്തീകരിക്കാത്ത ആത്മകഥയെക്കുറിച്ച് എങ്ങനെയാണ് ഇത്തരത്തിൽ വാർത്ത വന്നതെന്ന് ഇപി ചോദിക്കുന്നു. ബോധപൂർവം സൃഷ്ടിച്ചിട്ടുള്ള കഥയാണിത്. പുസ്തകം പ്രസിദ്ധീകരിക്കാൻ കൈമാറിയിട്ടില്ല. ആസൂത്രിതമായ പദ്ധതിയാണെന്ന് ഇപി ജയരാജൻ പറഞ്ഞു.
ഇന്ന് പുസ്തകം പ്രസിദ്ധീകരിക്കുമെന്നാണ് വാര്‍ത്ത കാണുന്നത്. തെറ്റായ നടപടിയാണ്. ഇന്ന് തിരഞ്ഞെടുപ്പ് ദിവസം പാര്‍ട്ടിക്കെതിരെ വാര്‍ത്ത സൃഷ്ടിക്കാന്‍ മനപൂര്‍വം ചെയ്തതാണ്. ഇതിനെതിരെ നിയമനടപടി സ്വീകരിക്കും എന്നുമാണ് ഇപിയുടെ പ്രസ്താവന .