പതഞ്ജലിക്കെതിരെ കേരളത്തിൽ മാത്രം രജിസ്റ്റർ ചെയ്തിട്ടുള്ളത് 10 കേസുകൾ
അഡ്മിൻ
രാജ്യത്ത് മൊത്തത്തിൽ 11 കേസുകളാണ് പതജ്ഞലിക്കെതിരെ നിലനിൽക്കുന്നത്. അതിൽ പത്തെണ്ണവും കേരളത്തിൽ നിന്നാണ്. കോഴിക്കോട്-നാല്, പാലക്കാട്-മൂന്ന്, എറണാകുളം-രണ്ട്, തിരുവനന്തപുരം-ഒന്ന് വീതം കേസുകളാണ് വിവിധ കോടതികളിലെത്തിയത്. ഡ്രഗ്സ് ആൻഡ് മാജിക് റെമഡീസ് (ഒബ്ജക്ഷനബ്ൾ അഡ്വൈർടൈസ്മെന്റ്) ആക്ട് 1954 സെക്ഷൻ 3(ഡി) പ്രകാരം ചട്ടത്തിലുൾപ്പെടുത്തിയ രോഗങ്ങൾക്ക് മരുന്ന് നിർദേശിച്ചും ഫലസിദ്ധി വാഗ്ദാനംചെയ്തും തെറ്റിദ്ധരിപ്പിക്കുന്ന പതജ്ഞലിയുടെ പരസ്യങ്ങൾ കോടതി നിരോധിച്ചിരുന്നു.
പരസ്യങ്ങൾക്കെതിരെയുള്ള വിലക്ക് ലംഘിച്ചതിനാണ് പതഞ്ജലി ഗ്രൂപ്പിന്റെ നിർമാണ യൂണിറ്റായ ദിവ്യ ഫാർമസി ഉടമകളായ ദിവ്യയോഗ മന്ദിർ ട്രസ്റ്റ് പ്രസിഡന്റ് ബാബ രാംദേവ്, ജനറൽ സെക്രട്ടറി ആചാര്യ ബാലകൃഷ്ണൻ എന്നിവരെ പ്രതികളാക്കി കേസെടുത്തിട്ടുള്ളത്. കേസ് ഇപ്പോഴും നടന്ന്കാെണ്ടിരിക്കുകയാണ്. ഇത് തെളിയിക്കപ്പെട്ടാൽ ആറു മാസം വരെ തടവോ പിഴയോ അല്ലെങ്കിൽ രണ്ടുംകൂടിയോ ലഭിക്കാവുന്ന കുറ്റമാണിത്.
രാംദേവും ബാലകൃഷ്ണയും ഇതുവരെ ഹാജരായിട്ടില്ലെങ്കിലും വിവിധ കോടതികളിൽ വിചാരണ നേരിടേണ്ടിവരും. എറണാകുളം ജില്ലയിൽ ഫയൽചെയ്ത രണ്ടു കേസുകളിലൊന്നിൽ 2025 ജനുവരി 30നും മറ്റൊന്നിൽ 2025 ഫെബ്രുവരി 17നും പ്രതികളോട് ഹാജരാകാൻ ആവശ്യപ്പെട്ടിട്ടുണ്ട്. തഞ്ജലിയുടെ തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾക്കെതിരെ 2023 ഒക്ടോബർ മുതലാണ് സംസ്ഥാന ഡ്രഗ്സ് കൺട്രോളറുടെ നിർദേശത്തിൽ നടപടികൾ ആരംഭിച്ചത്.
14-Nov-2024
ന്യൂസ് മുന്‍ലക്കങ്ങളില്‍
More