ഇപി ജയരാജനോട് പാർട്ടി വിശദീകരണം ചോദിക്കേണ്ട കാര്യമില്ല: എംവി ഗോവിന്ദൻ മാസ്റ്റർ

പോളിങ് കുറഞ്ഞത് എൽഡിഎഫിനെ ബാധിക്കില്ല എന്ന് എംവി ഗോവിന്ദൻ മാസ്റ്റർ. ചേലക്കര മികച്ച ഭൂരിപക്ഷത്തിൽ വിജയിക്കുമെന്നും വയനാട് നില മെച്ചപ്പെടുത്തുമെന്നും ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു.പാലക്കാട് എൽ ഡി എഫ് വിജയിക്കും,ബിജെപി മൂന്നാം സ്ഥാനത്താകുമെന്നും അദ്ദേഹം പറഞ്ഞു.

ഇപി ജയരാജനോട് പാർട്ടി വിശദീകരണം ചോദിക്കേണ്ട കാര്യമില്ല എന്നും അദ്ദേഹം പറഞ്ഞു.ഇപി തന്നെ കാര്യങ്ങൾ വിശദീകരിച്ചിട്ടുണ്ട്, ആത്മകഥയുമായി ബന്ധപ്പെട്ട കാര്യങ്ങൾ ഇപി പാലക്കാട് യോഗത്തിൽ വിശദീകരിക്കും എന്നും ഗോവിന്ദൻ മാസ്റ്റർ വ്യക്തമാക്കി.

14-Nov-2024