നമ്മുടെ നേട്ടങ്ങളുടെയെല്ലാം അടിത്തറ ശാസ്ത്രമാണ്: മന്ത്രി പി പ്രസാദ്

അന്ധവിശ്വാസങ്ങളെയും അനാചാരങ്ങളെയും കടല്‍ കടത്തിയത് ശാസ്ത്രമാണെന്ന് കൃഷി വകുപ്പ് മന്ത്രി പി പ്രസാദ്. സംസ്ഥാനസ്‌കൂള്‍ ശാസ്‌ത്രോത്സവത്തിന്റെയും വൊക്കേഷണല്‍ എക്‌സ്‌പോയുടെയും ഉദ്ഘാടന ചടങ്ങില്‍വിശിഷ്ടാതിഥിയായിസംസാരിക്കുകയായിരുന്നു മന്ത്രി.

നമ്മുടെ നേട്ടങ്ങളുടെയെല്ലാം അടിത്തറ ശാസ്ത്രമാണ്. ശാസ്ത്ര പ്രതിഭകളെ ചെറിയ പ്രായത്തില്‍ തന്നെ വളര്‍ത്തിയെടുക്കുക എന്ന വലിയ ലക്ഷ്യത്തോടെയാണ് സംസ്ഥാന സ്‌കൂള്‍ ശാസ്‌ത്രോത്സവം സംഘടിപ്പിച്ചിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

 

15-Nov-2024