ഇന്ത്യയ്ക്ക് എതിരെ ഭീഷണിയുമായി ട്രംപ്

ഇറക്കുമതി തീരുവയുടെ കാര്യത്തില്‍ വിട്ടുവീഴ്ചയില്ലെന്ന് ട്രംപ്. ‘താരിഫ് രാജാവ്’ എന്ന് ഒരിക്കല്‍ ഇന്ത്യയെ വിശേഷിപ്പിച്ച ട്രംപ് അതേ മനോഭാവത്തോടെ തന്നെയാണ് വീണ്ടും ഇന്ത്യയ്ക്ക് എതിരെ തിരിഞ്ഞത്.
അമേരിക്കൻ ഉൽപ്പന്നങ്ങൾക്ക് ന്യൂഡൽഹി ഉയർന്ന താരിഫ് ഈടാക്കുന്നുവെന്നാണ് അദ്ദേഹം ആരോപിച്ചത്.

“ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ അധികം ഇറക്കുമതി തീരുവ ഈടാക്കിയാല്‍ അതേ നാണയത്തില്‍ തിരിച്ചടിക്കും. അവർ ഞങ്ങൾക്ക് അധിക നികുതി ചുമത്തുകയാണ്. ഞങ്ങൾ തിരിച്ച് അങ്ങനെ ചെയ്യാറില്ല. ഇന്ത്യ 100 ശതമാനം ഈടാക്കുകയാണെങ്കിൽ യുഎസും അത് തന്നെ ചെയ്യും.” – ട്രംപ് പറഞ്ഞു

കാനഡയ്ക്കും ട്രംപ് മുന്നറിയിപ്പ് നൽകിയിരുന്നു. യുഎസിലേക്കുള്ള മയക്കുമരുന്ന് ഒഴുക്കും അനധികൃത കുടിയേറ്റവും തടഞ്ഞില്ലെങ്കില്‍ ഉല്‍പ്പന്നങ്ങള്‍ക്ക് 25% താരിഫ് ചുമത്തുമെന്നാണ് ട്രംപ് പറഞ്ഞത്.

18-Dec-2024