എംടി വാസുദേവൻനായർ അതീവ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ

എഴുത്തുകാരനും തിരക്കഥാകൃത്തും സിനിമ സംവിധായകനുമായ എംടി വാസുദേവൻനായർ അതീവ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ. ഹൃദയസ്‌തംഭനമെന്ന് മെഡിക്കൽ ബുള്ളറ്റിൻ അറിയിച്ചു. വിദഗ്‌ധ സംഘം ആരോഗ്യനില നിരീക്ഷിക്കുന്നു.

ഐസിയുവില്‍ ചികിത്സയില്‍ കഴിയുന്ന എംടിയുടെ ഓക്‌സിജന്‍ ലെവല്‍ താഴെയാണ്. ഓക്‌സിജന്‍ സപ്പോര്‍ട്ടിലാണ് എംടി ചികിത്സയില്‍ കഴിയുന്നതെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. എംടിയെ വിദഗ്ധ സംഘം നിരീക്ഷിച്ച് വരികയാണ്. എല്ലാവിധ ചികിത്സയും ഉറപ്പാക്കിയിട്ടുണ്ടെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു.

20-Dec-2024