കഥാസാഗരം ബാക്കിയാക്കി വിടവാങ്ങിയ എം.ടി

മലയാള സാഹിത്യകുലപതി എം.ടി വാസുദേവൻ നായർ കഴിഞ്ഞ ദിവസം രാത്രി അന്തരിച്ചു. 91 വയസായിരുന്നു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിയിലായിരിക്കെയാണ് അന്ത്യം. കഴിഞ്ഞ പത്ത് ദിവസമായി ഗുരുതരാവസ്ഥയിൽ തുടരുകയായിരുന്നു അദ്ദേഹം. രാത്രി 10.10 ഓടെയായിരുന്നു. മരണസമയത്ത് ബന്ധുകൾ എല്ലാവരും അടുത്ത് ഉണ്ടായിരുന്നു.

വാര്‍ധക്യസഹജമായ രോഗങ്ങളെ തുടര്‍ന്ന് ഏറെ നാളായി ചികിത്സയിലായിരുന്നു. ഈ മാസം പലതവണ ആരോഗ്യപ്രശനങ്ങളുമായി എം.ടി കോഴിക്കോട് അരയിടത്ത് പാലത്തെ ബേബി മെമ്മോറിയൽ ആശുപത്രിയിൽ എത്തിയിരുന്നു. ഒടുവിൽ അദ്ദേഹത്തിന് ഹൃദയസ്തംഭനം സംഭവിച്ചതായും ക്രിട്ടിക്കൽ കെയർ വിഭാഗത്തിലേക്ക് മാറ്റിയതായും ആശുപത്രി അധികൃതർ മെഡിക്കൽ ബുള്ളറ്റിനിൽ സ്ഥിരീകരിച്ചു.

പിന്നീട് മന്ത്രിമാരായ മുഹമ്മദ് റിയാസ്, എ.കെ ശശീന്ദ്രൻ എന്നിവർ ആശുപത്രിയിൽ എത്തി എം.ടിയെ കണ്ടിരുന്നു. എം.ടിയുടെ അടുത്ത സുഹൃത്ത് കൂടിയായ എം.എൻ. കാരശ്ശേരി ആശുപത്രിയിൽ ഈ ദിവസങ്ങളിൽ ഒപ്പം ഉണ്ടായിരുന്നു. എം.ടിയുടെ മക്കളായ അശ്വതി, സിത്താര തുടങ്ങിയ കുടുംബാംഗങ്ങൾ എല്ലാവരും ആശുപത്രിയിൽ നേരത്തേ എത്തിയിരുന്നു.

സ്വാതന്ത്ര്യത്തിനും മുമ്പ് മദ്രാസ് റീജൻസിയുടെ ഭാഗമായിരുന്ന പൊന്നാനി – പട്ടാമ്പി താലൂക്ക് അതിർത്തിയിൽ ഉള്ള കൂടലൂരിൽ ആണ് 1933- ൽ എം.ടി ജനിക്കുന്നത്. ജന്മം കൊണ്ട് മലപ്പുറത്തുകാരനെങ്കിലും കോഴിക്കോട് ആയിരുന്നു എം.ടിയുടെ കർമ്മ ഭൂമി. കോഴിക്കോട് നടക്കാവ് കൊട്ടാരം റോഡിലേയായിരുന്നു എം.ടി താമസിച്ചിരുന്നത്

26-Dec-2024