ദേശീയ ഗെയിംസിൽ നിന്ന് കളരിയെ പുറത്താക്കിയപ്പോൾ ഇടപെട്ടില്ല; പി.ടി. ഉഷക്കെതിരെ കായിക മന്ത്രി

ഒളിമ്പിക് അസോസിയേഷൻ പ്രസിഡന്റ് പി.ടി. ഉഷക്കെതിരെ ആഞ്ഞടിച്ച് കായിക മന്ത്രി വി. അബ്ദുറഹിമാൻ. പി.ടി. ഉഷക്ക് കേരളത്തോട് യാതൊരു തരത്തിലുമുള്ള പ്രതിബദ്ധതയില്ലെന്നായിരുന്നു കായിക മന്ത്രിയു​ടെ വിമർശനം. ദേശീയ ഗെയിംസിൽ നിന്ന് കളരിപ്പയറ്റ് മാറ്റിയപ്പോൾ പി.ടി. ഉഷ ഇടപെട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

ഒളിമ്പിക് അസോസിയേഷനിൽ പുട്ടടിയാണെന്ന് പറഞ്ഞതിലും താൻ ഉറച്ചു നിൽക്കുന്നു. ഭയപ്പെടുത്തൽ ഇങ്ങോട്ടു വേണ്ടെന്നും മന്ത്രി ഓർമപ്പെടുത്തി.

അതിനിടെ ദേശീയ ഗെയിംസിൽ ഒത്തുകളിയു​ണ്ടെന്ന ആരോപണത്തിൽ ഉറച്ചുനിൽക്കുന്നതായും അദ്ദേഹം വ്യക്തമാക്കി. ദേശീയ ഗെയിംസിൽ മെഡൽ തിരി​കെ നൽകുന്നവർ നൽകട്ടെയെന്നും പകരം സ്വർണം വാങ്ങി വരട്ടെയെന്നും മന്ത്രി എടുത്തു പറഞ്ഞു.

17-Feb-2025