‘രാഹുൽ ഗാന്ധിയുടെ ഗ്യാരണ്ടി കേരളം മുഖവിലക്കെടുക്കില്ല’; വിമർശനവുമായി മന്ത്രി പി. രാജീവ്
അഡ്മിൻ
കേരളത്തിൽ റൗഗാന്ധി മുന്നോട്ടുവയ്ക്കുന്ന “ഗ്യാരണ്ടി” പ്രഖ്യാപനങ്ങൾ ജനങ്ങൾ മുഖവിലക്കെടുക്കില്ലെന്ന് മന്ത്രി പി രാജീവ് പറഞ്ഞു. പുതുയുഗയാത്രയുടെ സമാപന സമ്മേളനത്തിനിടെയാണ് മന്ത്രി മാധ്യമങ്ങളോട് പ്രതികരിച്ചത്. മുൻകാലത്തെ ഇരുണ്ട ഭരണകാലം ജനങ്ങൾക്ക് വ്യക്തമായി ഓർമ്മയുണ്ടെന്നും കെഎസ്ആർടിസി ഇല്ലാതാക്കാൻ ശ്രമിച്ചവരുടെ വാഗ്ദാനങ്ങളിൽ ജനങ്ങൾ വീണ്ടും വീഴില്ലെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാന സർക്കാരിന്റെ വികസന പ്രവർത്തനങ്ങൾ കാണാതിരിക്കുന്ന അന്ധത കൊണ്ടാണ് ഇത്തരം പ്രസ്താവനകളെന്ന് രാജീവ് ആരോപിച്ചു. രാഹുൽ ഗാന്ധിയുടെ പ്രസംഗം വിവർത്തനം ചെയ്ത സമദാനി പ്രഖ്യാപനം മനപ്പൂർവം തെറ്റിച്ചു പറഞ്ഞതാകാമെന്നും അദ്ദേഹം പരിഹസിച്ചു. പുണ്യമാസമായതിനാൽ അസത്യം പറയാതിരിക്കാനാണ് പരിഭാഷകൻ അങ്ങനെ ചെയ്തതാകാമെന്നും രാജീവ് പറഞ്ഞു.
കൂടാതെ, സി.ജെ.പി പരാമർശവുമായി ബന്ധപ്പെട്ടും മന്ത്രി പ്രതികരിച്ചു. അരവിന്ദ് കെജ്‌രിവാളിനെ ജയിലിൽ അടയ്ക്കാൻ ശ്രമിക്കുന്നതിൽ ബി.ജെ.പി.യ്ക്ക് ചട്ടുകമായ നിലപാടാണ് രാഹുൽ ഗാന്ധി സ്വീകരിക്കുന്നതെന്ന് അദ്ദേഹം ആരോപിച്ചു. രാഹുൽ ഗാന്ധി ബി.ജെ.പി.യുടെ ഏജന്റാണെന്നും, കർണാടകയിലും തെലുങ്കാനയിലും നടക്കുന്നത് ബി.ജെ.പി. ഭരണത്തിലെ പോലെയുള്ള ന്യൂനപക്ഷ വേട്ടയാണെന്നും മന്ത്രി പി. രാജീവ് വിമർശിച്ചു.