ശശി തരൂർ വിവാദത്തിലെ ച‍ർച്ച; കോൺഗ്രസിനുള്ളിലെ പ്രശ്നങ്ങളുടെ മറുപടി: മന്ത്രി പി രാജീവ്

ശശി തരൂർ വിവാദത്തിലെ ച‍ർച്ച കേരളീയരും കേരള വിരുദ്ധരുമെന്ന നിലയിലേക്ക് മാറിയെന്ന് മന്ത്രി പി രാജീവ്. സഭയിലെ പ്രതിപക്ഷം കേരളത്തിലെ ജനങ്ങളുടെ പ്രതിപക്ഷമാകരുത്. കോൺഗ്രസിനുള്ളിലെ പ്രശ്നങ്ങളുടെ മറുപടിയാണ് പ്രതിപക്ഷ നേതാവ് പറഞ്ഞത്. സർക്കാരിനുള്ള മറുപടി അല്ല. വിഡി സതീശന് വീഡിയോ ഇട്ട് മറുപടി പറയാമെന്നും വ്യവസായ മന്ത്രി പി രാജീവ്‌ എറണാകുളത്ത് മാധ്യമപ്രവർത്തകരോട് പറഞ്ഞു.

രാജ്യത്ത് 1.1 ശതമാനം സ്ഥലത്ത് നിന്ന് 3.8 ശതമാനം ജിഡിപി ആണ് കേരളം സംഭാവന ചെയുന്നതെന്നും പി രാജീവ് ചൂണ്ടിക്കാട്ടി. ഇത് 3.22 ഇരട്ടിയാണ്. മറ്റു ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളെക്കാൾ വളരെ കൂടുതലാണ്. മറ്റു സംസ്ഥാനങ്ങളിൽ ബ്യൂട്ടി പാർലർ അടക്കം എംഎസ്എംഇകളാണ്. ഇവിടെ മാത്രം അത് അങ്ങനെയല്ലെന്ന് പറയുന്നവർ കേരളത്തിൻ്റെ ശത്രുക്കളാണ്.

വടക്കൻ പറവൂർ മണ്ഡലത്തിലെ വ്യവസായ വളർച്ച പരിശോധിക്കുന്നുണ്ട്. ജിയോ ടാഗ് ചെയ്താണ് വ്യവസായ വകുപ്പ് സ്ഥാപനങ്ങളുടെ പ്രവർത്തനം ഉറപ്പാക്കുന്നത്. പൂട്ടിപ്പോയവ കണക്കിലില്ല. വ്യവസായ വകുപ്പിന്റെ കണക്ക് ആർക്കും പരിശോധിക്കാമെന്നും മന്ത്രി പറഞ്ഞു.

17-Feb-2025