ഇന്ത്യയുടെ ഹൈടെക് വ്യവസായ ഹബ്ബാവാൻ കേരളം
അഡ്മിൻ
ഇൻവെസ്റ്റ് കേരള ഉച്ചകോടിയിലൂടെ കേരളത്തിലേക്ക് ഒഴുകിയെത്തുമെന്ന് ഉറപ്പായ തുക ഒന്നര ലക്ഷം കോടി. 370ലധികം താൽപര്യപത്രങ്ങളിലൂടെയാണ് ഇത്രയും തുക സംസ്ഥാനത്ത് നിക്ഷേപിക്കപ്പെടുന്നത് എന്ന് വ്യവസായ മന്ത്രി പി രാജീവ് ഫേസ്‌ബുക്കിൽ കുറിച്ചു. കേരളത്തിലെ യുവാക്കൾക്ക് കേരളത്തിൽ തന്നെ ഏറ്റവും മികച്ച തൊഴിലവസരങ്ങൾ ലഭ്യമാക്കാൻ ഈ സർക്കാർ പരിശ്രമിക്കും. നമുക്കെല്ലാവർക്കും ഒറ്റക്കെട്ടായി നിന്ന് ഈ മുന്നേറ്റം തുടരാനും കേരളത്തെ ഇന്ത്യയുടെ ഹൈടെക് വ്യവസായങ്ങളുടെ ഹബ്ബാക്കി മാറ്റാനും പരിശ്രമിക്കാമെന്നും മന്ത്രി കുറിച്ചു.
ഇൻവെസ്റ്റ് കേരള ഉച്ചകോടി മൂന്ന് വർഷത്തിലൊരിക്കൽ നടത്തുമെന്ന് മന്ത്രി നേരത്തെ പറഞ്ഞിരുന്നു. കേരളത്തിന്റെ വ്യവസായ മേഖലയിലെ മികവാർന്ന പ്രതിച്ഛായ ലോകത്തിനു മുന്നിൽ ഉയർത്തിക്കാട്ടാൻ ഇൻവെസ്റ്റ് കേരള ഉച്ചകോടിയ്ക്ക് കഴിഞ്ഞു. ഒന്നര ലക്ഷം കോടിയിലധികം രൂപയുടെ നിക്ഷേപമാണ് ഈ ഉച്ചകോടിയിലൂടെ കേരളത്തിന് ലഭിച്ചത്. ഇനി മൂന്ന് വർഷത്തിൽ ഒരിക്കൽ ഉച്ചകോടി നടത്താനാണ് സർക്കാർ തീരുമാനം. ആഗോള നിക്ഷേപകരുടെ അഭ്യർത്ഥന മാനിച്ച് ഉച്ചകോടി വർഷത്തിൽ നടത്താൻ കഴിയുമോയെന്നത് സർക്കാർ പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഫേസ്ബുക്ക് കുറിപ്പിന്‍റെ പൂർണരൂപം:
കേരളത്തിന് മുന്നിൽ അഭിമാനത്തോടെ ഞങ്ങൾ പ്രഖ്യാപിക്കുകയാണ്. ഈ ഇൻവെസ്റ്റ് കേരള ഗ്ലോബൽ സമ്മിറ്റിലൂടെ കേരളത്തിന് ഉറപ്പ് ലഭിച്ചത് 370ലധികം താൽപര്യപത്രങ്ങളിലൂടെ 1,52,905.67 കോടി രൂപയുടെ നിക്ഷേപം. വിവിധ മേഖലകളിലെ സുപ്രധാന ആഗോളകമ്പനികളുൾപ്പെടെ കേരളത്തിലേക്ക് വരാനുള്ള താൽപര്യപത്രത്തിൽ ഒപ്പുവച്ചിരിക്കുന്നു. ഈ താൽപര്യപത്രങ്ങളോരോന്നും യാഥാർത്ഥ്യമാക്കുന്നതിനുള്ള പരിശ്രമം ഞങ്ങൾ നടത്തും. കേരളത്തിലെ യുവാക്കൾക്ക് കേരളത്തിൽ തന്നെ ഏറ്റവും മികച്ച തൊഴിലവസരങ്ങൾ ലഭ്യമാക്കാൻ ഈ സർക്കാർ പരിശ്രമിക്കും. നമുക്കെല്ലാവർക്കും ഒറ്റക്കെട്ടായി നിന്ന് ഈ മുന്നേറ്റം തുടരാനും കേരളത്തെ ഇന്ത്യയുടെ ഹൈടെക് വ്യവസായങ്ങളുടെ ഹബ്ബാക്കി മാറ്റാനും പരിശ്രമിക്കാം.
ആഗോള നിക്ഷേപക ഉച്ചകോടിയിലേക്ക് എത്തിയ നിക്ഷേപങ്ങൾ
അദാനി ഗ്രൂപ്പ്- 30000 കോടി
ആസ്റ്റർ ഗ്രൂപ്പ്- 850 കോടി
ഷറഫ് ഗ്രൂപ്പ്- 5000 കോടി
ലുലു ഗ്രൂപ്പ്- ഐടി- സെക്ടറിൽ നിക്ഷേപം
ആരോഗ്യ രംഗത്ത് കൃഷ്ണ ഗ്രൂപ്പ്- 3000 കോടി
ടാറ്റ ബോട്ട് നിർമ്മാണ രംഗത്തേക്ക്
പോളക്കുളത്ത് നാരായണൻ റിനൈ മെഡിസിറ്റി – 500 കോടി
എൻആർഐ പ്രോജക്ട് മാനേജ്മെൻറ് — 5000
മോണാർക് — 5000 കോടി
പോളിമേറ്റേഴ്സ് – 920 കോടി
പ്യാരിലാൽ- 920 കോടി
എൻ ആർ ജി കോർപ്പറേഷൻ- 3600 കോടി
മലബാർ ഗ്രൂപ്പ്- 3000 ( മൂന്ന് പദ്ധതികൾ )
Fact- 1500 കോടി
ഉരാളുങ്കൽ- 600 കോടി
TofI- 5000 കോടി
ചെറി ഹോൾഡിങ്സ്- 4000
അഗാപ്പേ- 500 കോടി
ഫോർഡ്- 2500 കോടി
കൊച്ചുതൊമ്മൻ ഫിലിം സിറ്റി – 1000 കോടി
രവി പിള്ള ഗ്രൂപ്പ്- 2000 കോടി
ആൽഫ അവഞ്ചേഴ്സ്- 500 കോടി
ഹൈലൈറ്റ് ഗ്രൂപ്പ്- 10,000 കോടി
22-Feb-2025
അഡ്മിൻ
അഡ്മിൻ
അഡ്മിൻ
അഡ്മിൻ
അഡ്മിൻ