ഡൽഹിയിൽ ആദ്യ വനിതാ പ്രതിപക്ഷ നേതാവായി അതിഷി

ദില്ലിയിലെ പ്രതിപക്ഷ നേതാവായി മുൻ മുഖ്യമന്ത്രിയും എഎപി നേതാവുമായ അതിഷി മർലേനയെ തിരഞ്ഞെടുത്തു. എഎപി എംഎൽഎമാരുടെ യോഗത്തിലാണ് തീരുമാനം. ആദ്യമായാണ് ദില്ലിയിൽ പ്രതിപക്ഷ സ്ഥാനത്ത് വനിത എത്തുന്നത്.

ദില്ലിയിൽ മുഖ്യമന്ത്രിയായി രേഖ ഗുപ്തയെ ചുമതലയേറ്റത്തിന് പിന്നാലെയാണ് തീരുമാനം. കൽക്കാജി നിയോജകമണ്ഡലത്തിൽ നിന്ന് ബിജെപിയുടെ രമേഷ് ബിധൂരിക്കെതിരെ 3500 വോട്ടുകൾക്കാണ് അതിഷി വിജയിച്ചത്.

അതേസമയം, ഡൽഹി നിയമസഭയുടെ ആദ്യ സമ്മേളനം ഫെബ്രുവരി 24 തിങ്കളാഴ്ച ആരംഭിക്കും. മൂന്ന് ദിവസത്തെ സമ്മേളനത്തിൽ, മുൻ എഎപി സർക്കാരിനെതിരായുള്ള സിഎജി റിപ്പോർട്ടുകൾ സഭയിൽ അവതരിപ്പിക്കുമെന്ന് ഭരണകക്ഷിയായ ബിജെപി അറിയിച്ചിരുന്നു. ഇതോടെ തുടക്കം തന്നെ നിയമസഭ കലങ്ങി മറിഞ്ഞേക്കും.

23-Feb-2025