പിസി ജോർജിന്റെ ജാമ്യാപേക്ഷ തള്ളി കോടതി; ഇനി 14 ദിവസം റിമാൻഡിൽ

ചാനൽ ചർച്ചയിലെ വിദ്വേഷ പരാമർശ കേസിൽ പിസി ജോർജ് 14 ദിവസം റിമാൻഡിൽ. ഈരാറ്റുപേട്ട മജിസ്‌ട്രേറ്റ് കോടതി പിസി ജോർജിന്റെ ജാമ്യാപേക്ഷ തള്ളി എന്നാണ് പുറത്തു വരുന്ന റിപ്പോർട്ട്. . ഇന്ന് രാവിലെയാണ് പിസി ഈരാറ്റുപേട്ട കോടതിയിലെത്തി കീഴടങ്ങിയത്.

തുടർന്ന് കോടതി പൊലീസ് കസ്റ്റഡിയിൽ വിടുകയായിരുന്നു. ഇതിന് പിന്നാലെ പിസി ജോർജിനെ വൈദ്യ പരിശോധനയ്‌ക്ക് വിധേയനാക്കിയിരുന്നു. ജനുവരി അഞ്ചിനാണ് ചാനൽ ചർച്ചയ്‌ക്കിടെ പിസി ജോർജ് മുസ്ലീം വിരുദ്ധ പരാമർശം നടത്തിയത്. യൂത്ത് ലീഗ് ഈരാറ്റുപേട്ട മണ്ഡലം കമ്മിറ്റിയുടെ പരാതിയിലാണ് പൊലീസ് കേസെടുത്തത്. കോട്ടയം സെഷൻസ് കോടതിയും പിന്നീട് ഹൈക്കോടതിയും പിസി ജോർജിന്റെ മുൻകൂർ ജാമ്യാപേക്ഷ തള്ളിയിരുന്നു.

24-Feb-2025