ഫാസിസത്തെപ്പറ്റി സിപിഎമ്മിന് കൃത്യമായ ധാരണയുണ്ട്.: എംവി ഗോവിന്ദൻ മാസ്റ്റർ
അഡ്മിൻ
നരേന്ദ്രമോദി സർക്കാർ ഫാസിസ്റ്റ് സർക്കാരല്ലെന്ന സിപിഎം കരട് രാഷ്ട്രീയ പ്രമേയത്തിൽ വിശദീകരണവുമായി സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ മാസ്റ്റർ . ഫാസിസത്തെപ്പറ്റി സിപിഎമ്മിന് കൃത്യമായ ധാരണയുണ്ട്. ലോകത്ത് പുതിയ ഒരു രീതി ഉയർന്ന് വരികയാണ്. അത് നിയോ ഫാസിസമാണ്.
ആർഎസ്എസ് ഫാസിസ്റ്റ് സംഘടനയാണ്. ആർഎസ്എസിനാൽ നയിക്കപ്പെടുന്ന ബിജെപി തന്നെയാണ് ഇന്ത്യയിൽ ഏറ്റവും പ്രധാന ശത്രുവെന്നും എം.വി. ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു. രാജ്യത്ത് ഫാസിസമാണെന്ന് പറയുന്നവരോട് ഒറ്റ കാര്യമേ പറയാനുള്ളു. ഭരണസംവിധാനം പൂർണമായി ഫാസിസം ആയെങ്കിൽ ഇത്തരം സമരങ്ങൾ നടക്കില്ല. ഇവിടെന്നല്ല എല്ലായിടത്തും സമരം നടക്കുന്നുണ്ട്. അതിനർഥം ഫാസിസം ഇല്ല എന്നാണ്.
ഫാസിസത്തെപ്പറ്റി സിപിഎമ്മിന് കൃത്യമായ ധാരണയുണ്ട്. പാർട്ടി പരിപാടിയിൽ ബിജെപിയെയും ആർഎസ്എസിനെയും കുറിച്ച് കൃത്യമായി പറയുന്നുണ്ടെന്നും എം.വി. ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു. ആർഎസ്എസിനാൽ നയിക്കപ്പെടുന്ന രാഷ്ട്രീയ പാർട്ടിയാണ് ബിജെപി. ബൂർഷ്വാ പാർട്ടികളിൽ നിന്ന് വ്യത്യസ്തമാണ് ബിജെപി. ഇന്ത്യയിൽ ഏറ്റവും പ്രധാന ശത്രു ബിജെപി തന്നെയാണ്. ഇത് അന്നും ഇന്നും പറഞ്ഞിട്ടുണ്ട്. പാർടി കോൺഗ്രസിൻ്റെ കരട് മാറ്റത്തിന് വിധേയമാണ്. പുതിയ പ്രയോഗമായ ഫാസിസ്റ്റിക് എന്നത് കൂടുതൽ അർഥവത്തായ പ്രയോഗമാണെന്നും എം.വി. ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു.