ശശി തരൂര്‍ എംപി കോണ്‍ഗ്രസ് വിടുമെന്ന് കരുതുന്നില്ല: രാഹുൽ മാങ്കൂട്ടത്തിൽ

ശശി തരൂര്‍ എംപി കോണ്‍ഗ്രസ് വിടുമെന്ന് കരുതുന്നില്ലെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ. കോണ്‍ഗ്രസ് അല്ലാതെ മറ്റ് വഴികളുണ്ടെന്നല്ല തരൂര്‍ പറഞ്ഞതെന്ന് രാഹുല്‍ പറഞ്ഞു. രാഷ്ട്രീയത്തിന് പുറമേ നിരവധി കാര്യങ്ങള്‍ ചെയ്യാന്‍ ഉണ്ട് എന്നാണ് ശശി തരൂര്‍ പറഞ്ഞതെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു.

'തര്‍ജമ ചെയ്യുന്നതില്‍ മലയാള മാധ്യമങ്ങള്‍ക്ക് പ്രശ്‌നമുണ്ട്. കോണ്‍ഗ്രസ് അല്ലാതെ മറ്റ് വഴികളുണ്ട് എന്ന് അല്ല പറഞ്ഞത്. രാഷ്ട്രീയത്തിന് പുറമേ നിരവധി കാര്യങ്ങള്‍ ചെയ്യാന്‍ ഉണ്ട് എന്നാണ് പറഞ്ഞത്. തരൂര്‍ അങ്ങനെ ഒരു കാര്യം ചിന്തിക്കും എന്ന് കരുതുന്നില്ല.

2026 ല്‍ കോണ്‍ഗ്രസ് കേരളത്തില്‍ അധികാരത്തില്‍ വരുമെന്നാണ് അദ്ദേഹം പറയുന്നത്. ശശി തരൂരിനെ പോലെ ചിന്തിക്കുന്ന ഒരാള്‍ക്ക് കോണ്‍ഗ്രസ് അല്ലാതെ മറ്റ് ഓപ്ഷന്‍സ് ഇല്ല', രാഹുല്‍ മാങ്കൂട്ടത്തില്‍ പറഞ്ഞു.

25-Feb-2025