വയനാട്ടിലെ നിർദ്ദിഷ്‌ട ടൗൺഷിപ്പിൽ 20 ലക്ഷം രൂപ ചെലവിലാണ് ഓരോ വീടും നിർമ്മിക്കുക

പുനരധിവാസ പദ്ധതിയുടെ ഭാഗമായി വയനാട്ടിലെ നിർദ്ദിഷ്‌ട ടൗൺഷിപ്പിൽ 20 ലക്ഷം രൂപ ചെലവിലാണ് ഓരോ വീടും നിർമ്മിക്കുകയെന്ന് സംസ്ഥാന സർക്കാർ. നേരത്തെ ഒരു വീടിന് 25 ലക്ഷം രൂപയാണ് നിർമ്മാണ ചെലവ് കണക്കാക്കിയിരുന്നത്. ഇതിലാണ് ഇപ്പോൾ മാറ്റം. ഇന്നത്തെ മന്ത്രിസഭായോഗത്തിലാണ് ഇത് സംബന്ധിച്ച് തീരുമാനമെടുത്തത്.

പദ്ധതിയുടെ ഭാഗമായി 2ബി ലിസ്റ്റ് തയ്യാറാക്കാനും നിർദ്ദേശമുണ്ട്. വീട് മാറി താമസിപ്പിക്കേണ്ടവരുടെ.പ്രത്യേക ലിസ്റ്റാണ് ഇത്. സുരക്ഷിതമല്ലാത്ത മേഖലയിൽ താമസിക്കുന്നവരെ പരിഗണിച്ച് അവർക്ക് വീട് ലഭ്യമാക്കാനാണ് സംസ്ഥാന സർക്കാർ തീരുമാനിച്ചിരിക്കുന്നത്.

27-Feb-2025