ആശാ വര്‍ക്കര്‍മാര്‍ക്ക് സമരം ചെയ്യുന്ന സ്ഥലം മാറിപ്പോയി: തോമസ് ഐസക്

ആശാ വര്‍ക്കര്‍മാര്‍ക്ക് സമരം ചെയ്യുന്ന സ്ഥലം മാറിപ്പോയെന്ന് സിപിഎം കേന്ദ്രകമ്മിറ്റി അംഗം ടി എം തോമസ് ഐസക്. കേന്ദ്ര സര്‍ക്കാരിന്റെ ഓഫീസുകള്‍ക്ക് മുന്നിലായിരുന്നു ഇവര്‍ സമരം ചെയ്യേണ്ടിയിരുന്നത്. ആശാ പ്രവര്‍ത്തകര്‍ കേന്ദ്ര സര്‍ക്കാരിന്റെ സ്‌കീം ആണ്.

ഇപ്പോള്‍ നടക്കുന്ന സമരത്തിന് രാഷ്ട്രീയം ഉണ്ട്. എന്തുകൊണ്ട് കേന്ദ്രത്തിനെതിരെ അവര്‍ സമരം ചെയ്യുന്നില്ല. ‘ഇര്‍ക്കിലി’ സമരം എന്നത് അധിഷേപം അല്ലെന്ന് തോമസ് ഐസക് വിമര്‍ശിച്ചു. ആശാ വര്‍ക്കേഴ്‌സിന് അര്‍ഹമായ വേതനം നല്‍കണം.

ഇനിയും വര്‍ധിപ്പിക്കണം എന്ന കാര്യത്തില്‍ സംശയം ഇല്ല. അംഗണവാടി ടീച്ചര്‍മാരുടെ വേതനം, ആശാ വര്‍ക്കേഴ്‌സിന്റെ വേതനം, പെന്‍ഷന്‍ എന്നിവ വര്‍ധിപ്പിച്ചത് എല്‍ഡിഎഫാണ്. കേന്ദ്രത്തിന്റെ വിവേചനത്തിനെതിരെ കേരളം ഒന്നിക്കണമെന്നും തോമസ് ഐസക് കൂട്ടിച്ചേര്‍ത്തു.

27-Feb-2025