കോണ്‍ഗ്രസിലെ തര്‍ക്കങ്ങളില്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ച് പ്രതിപക്ഷ നേതാവ്
അഡ്മിൻ
കെപിസിസി നേതൃമാറ്റം സംബന്ധിച്ച് ഒരു ചര്‍ച്ചയും ക്രോണ്‍ഗ്രസില്‍ നടക്കുന്നില്ലെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്. കേരളത്തിലോ ഡല്‍ഹിയിലോ സുധാകരനെ മാറ്റുന്നത് സംബന്ധിച്ച് ചര്‍ച്ചകള്‍ നടക്കുന്നില്ല. ഇത്തരം വാര്‍ത്ത എവിടെ നിന്നാണ് കിട്ടിയതെന്ന് മാധ്യമങ്ങളാണ് പറയേണ്ടത്. കേരളത്തിന്റെ മാത്രം യോഗമല്ല ഡല്‍ഹിയില്‍ നടക്കുന്നത്. തിരഞ്ഞെടുപ്പ് നടക്കാന്‍ പോകുന്ന ബീഹാര്‍, ബംഗാള്‍, അസം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളുടെ യോഗങ്ങള്‍ ഡല്‍ഹിയില്‍ വിവിധ ദിവസങ്ങളിലായി നടക്കും.
ഇതൊക്കെ അറിയാമായിരുന്നിട്ടും കേരളത്തില്‍ എന്തോ പ്രശ്നമുള്ളതു കൊണ്ട് നേതാക്കളെ വിളിപ്പിച്ചെന്ന തരത്തിലാണ് മാധ്യമങ്ങള്‍ വാര്‍ത്ത നല്‍കിയത്. ഞങ്ങളുടെ കൂട്ടത്തില്‍ ഒരു തര്‍ക്കവുമില്ല. തദ്ദേശ തിരഞ്ഞെടുപ്പിനുള്ള തയാറെടുപ്പുകള്‍ യുഡിഎഫും കോണ്‍ഗ്രസും നടത്തുകയാണെന്നും സതീശന് പറഞ്ഞു.
തരൂര്‍ വിഷയത്തിലും വെടിനിര്‍ത്തല്‍ ലൈനില്‍ തന്നെയായിരുന്നു സതീശന്. ലേഖന വിവാദത്തിന് പിന്നാലെ കടുത്ത ഭാഷയില്‍ പ്രതികരിച്ചിരുന്ന സതീശനാണ് ഇപ്പോള്‍ മയപ്പെട്ടിരിക്കുന്നത്. ഒരു വിഷയത്തില്‍ അദ്ദേഹം അഭിപ്രായം പറഞ്ഞു. ഞങ്ങള്‍ തര്‍ക്കിക്കുകയോ വഴക്കിടുകയോ ചെയ്തില്ലല്ലോ എന്നു മാത്രമായി സതീശന് പ്രതികരണം ഒതുക്കി.