കെഎസ്ആര്‍ടിസിയുടെ ഡ്രൈവിങ് സ്‌കൂളിന് ഡിമാന്റ് ഏറുന്നു

കെഎസ്ആര്‍ടിസിയുടെ നൂതന സംരംഭമായ ഡ്രൈവിങ് സ്‌കൂളുകളുടെ വിജയത്തിന് തൊട്ടുപിന്നാലെയാണ് എല്‍ഇഡി സംരംഭവും വരുന്നത് ആനവണ്ടിക്ക് ശരിക്കും ഗുണകരമായിരിക്കുമെന്നാണ് വിലയിരുത്തൽ.

ഡ്രൈവിങ് ടെസ്റ്റില്‍ സംസ്ഥാനത്തെ മൊത്തം ശരാശരിയായ 55 ശതമാനവുമായി താരതമ്യപ്പെടുത്തുമ്പോള്‍, കെഎസ്ആര്‍ടിസി ഡ്രൈവിങ് സ്‌കൂളില്‍ പഠിച്ച് വിജയിച്ചവരുടെ എണ്ണം 80 ശതമാനമാണ്. കെഎസ്ആര്‍ടിസി ഡ്രൈവിങ് സ്‌കൂളുകളില്‍ ഒരു പ്രത്യേക ആപ്പ്, സിമുലേറ്ററുകള്‍, മോക്ക് പരീക്ഷകള്‍ തുടങ്ങി എല്ലാ ആധുനിക സൗകര്യങ്ങളുമുണ്ട്.

പ്രായോഗിക ക്ലാസുകള്‍ക്ക് പുറമേ, വാഹന ഭാഗങ്ങളെക്കുറിച്ചുള്ള തിയറി ക്ലാസുകളും ഇവിടെ നല്‍കുന്നുണ്ട്. ഡ്രൈവിങ് പരിശീലിപ്പിക്കുക മാത്രമല്ല, സുരക്ഷിതവും അച്ചടക്കമുള്ളതുമായ ഡ്രൈവിങ് സംസ്‌കാരം വളര്‍ത്തിയെടുക്കുക കൂടി ലക്ഷ്യമിടുന്നു.

കെ.എസ്.ആര്‍.ടി.സി ഡ്രൈവിംഗ് സ്‌കൂളുകള്‍ ഈടാക്കുന്ന ഫീസ് മറ്റുള്ളവര്‍ ഈടാക്കുന്നതിനേക്കാള്‍ കുറവാണ്. തിരുവനന്തപുരം സ്റ്റാഫ് ട്രെയിനിംഗ് കോളേജ്, എടപ്പാള്‍, ആറ്റിങ്ങല്‍, വിതുര, ചാത്തന്നൂര്‍, ചടയമംഗലം, മാനന്തവാടി, ചിറ്റൂര്‍, ചാലക്കുടി, ആനയറ എന്നിവിടങ്ങളിലായി ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന്‍ നിലവില്‍ ഒമ്പത് ഡ്രൈവിങ് സ്‌കൂളുകള്‍ നടത്തുന്നുണ്ട്.

നെടുമങ്ങാട്, കാട്ടാക്കട, മാവേലിക്കര, നിലമ്പൂര്‍, പയ്യന്നൂര്‍, പൊന്നാനി, എടത്വാ, പാറശ്ശാല, പാപ്പനംകോട് സെന്‍ട്രല്‍ വര്‍ക്സ്, പൂവാര്‍ തുടങ്ങിയ 10 സ്ഥലങ്ങളില്‍ കൂടി ഡ്രൈവിങ് സ്‌കൂളുകള്‍ ഉടന്‍ തുറക്കും എന്നുമാണ് റിപ്പോർട്ട്.

02-Mar-2025