ക്യാമ്പസുകളിലെ എസ്എഫ്ഐഎ പ്രശംസിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. എസ്എഫ്ഐ റാഗിംഗിനെതിരെ നിലകൊള്ളുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഏറ്റവും കൂടുതൽ റാഗിംഗ് നടക്കുന്നത് അരാഷ്ട്രീയ ക്യാമ്പസുകളിലാണെന്നും എസ്എഫ്ഐക്കാർ ക്യാംപസിൽ ആരെയും കൊലപ്പെടുത്തിയിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
അതേസമയം പുതിയ തലമുറ വല്ലാതെ അസ്വസ്ഥരാണെന്നും മുഖ്യമന്ത്രി പറഞ്ഞു. എവിടെയും നടക്കുന്നത് കടുത്ത മത്സരമാണെന്നും കുട്ടികൾക്ക് ശത്രുതാമനോഭാവമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ആൻ്റി നാർക്കോട്ടിക് സെൽ കേരളത്തിൽ 24 മണിക്കൂറും പ്രവർത്തിക്കുന്നു. ലോ ആൻഡ് ഓർഡർ എഡിജിപിയാണ് ഇതിന്റെ തലവനെന്നും മുഖ്യമന്ത്രി പറഞ്ഞു.
പൊതുജനങ്ങൾക്ക് ഇതിൽ വിവരങ്ങൾ നൽകാമെന്നും മയക്കുമരുന്ന് വിൽപ്പനക്കാരുടെ യഥാർത്ഥ സ്രോതസ്സിൽ എത്തിച്ചേരാൻ ശ്രമം നടത്തിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. 87,702 കേസുകൾ ഈ സർക്കാരിൻ്റെ കാലത്ത് രജിസ്റ്റർ ചെയ്തു. സർക്കാരും എൻഫോഴ്സ്മെന്റ് ഏജൻസികളും വളരെ കാര്യക്ഷമമായി പ്രവർത്തിക്കുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.