ആശമാർക്ക് ഏറ്റവും ഉയർന്ന വേതനം ലഭിക്കുന്നത് കേരളത്തിൽ: മന്ത്രി വീണാ ജോർജ്
അഡ്മിൻ
ആശമാർക്ക് ഏറ്റവും ഉയർന്ന വേതനം ലഭിക്കുന്നത് കേരളത്തിൽ എന്ന് മന്ത്രി വീണാ ജോർജ്. ഓണറേറിയം 7000 ആയി വർദ്ധിപ്പിച്ചത് ഇടതുസർക്കാരാണെന്നും മന്ത്രി സഭയിൽ പറഞ്ഞു. ആയിരം രൂപയിൽ ആശമാരുടെ ഓർഡർ എറിയം വർധിപ്പിക്കുമെന്ന് എൽഡിഎഫ് സർക്കാർ പറഞ്ഞിട്ടുണ്ടെങ്കിൽ അത് നടപ്പാക്കാനും അറിയാം. അതുകൊണ്ടുതന്നെയാണ് ഓണറേറിയം 7000 രൂപയാക്കി വർദ്ധിപ്പിച്ചത് എന്നും മന്ത്രി പറഞ്ഞു.
ഇനിയും ഓണറേറിയം വർദ്ധിപ്പിക്കണം എന്നത് തന്നെയാണ് സംസ്ഥാന സർക്കാരിന്റെ നിലപാട്. ആശമാരുമായി വിശദമായി സർക്കാർ ചർച്ച നടത്തിയിരുന്നു. ഫെബ്രുവരി 15ന് രാവിലെ 10 മണിക്ക് അവരുമായി ഞാൻ ചർച്ച നടത്തിയിരുന്നു എന്നും മന്ത്രി വിശദീകരിച്ചു. സിക്കിമ്മില്‍ ഓണറേറിയം നൽകുന്നത് 6000 രൂപ മാത്രം. ഏറ്റവും ഉയർന്ന വേതനം കേരളത്തിൽ തന്നെയാണ് ലഭിക്കുന്നത്. പ്രതിപക്ഷം സഭയെ തെറ്റിദ്ധരിപ്പിക്കരുത് എന്നും മന്ത്രി.
ഓരോ വർഷവും വൈകിയാണ് യുഡിഎഫ് സർക്കാർ ഓണറേറിയം ആശമാർക്ക് നൽകിയിരുന്നത്. ആശാന്മാരുടെ കാര്യത്തിൽ മനുഷ്യത്വപരമായ നിലപാട് വേണം എന്ന് നിലപാടാണ് സർക്കാരിന്. മറ്റു തൊഴിലുകൾക്ക് പോകാൻ കഴിയില്ല എന്ന ആക്ഷേപം വസ്തുതാപരമല്ല. സി ഐ ടി യു , ഐഎൻടിയുസി എന്നിവർ ആവശ്യപ്പെടുന്നത് കേന്ദ്ര നയത്തിൽ മാറ്റം വരണം എന്നതാണ്. കേന്ദ്രസർക്കാരിന് വേണ്ടിയാണ് പ്രമേയ അവതാരകൻ സംസാരിച്ചത് എന്നും മന്ത്രി അഭിപ്രായപ്പെട്ടു.