കേരളത്തിലെ ജനങ്ങളുടെ ജീവിതനിലവാരം വികസിത രാജ്യങ്ങളിലേതിന് സമാനമായി ഉയർത്തുക എന്നതാണ് ലക്ഷ്യം: എംവി ഗോവിന്ദന്‍ മാസ്റ്റര്‍
അഡ്മിൻ
കേരളത്തിലെ ജനങ്ങളുടെ ജീവിതനിലവാരം വികസിത – അർദ്ധ വികസിത രാജ്യങ്ങളിലെ ജനങ്ങളുടെ അവസ്ഥയിലേക്ക് എത്തിക്കുക എന്നതാണ് ലക്ഷ്യമെന്ന് എംവി ഗോവിന്ദന്‍ മാസ്റ്റര്‍. ഇത് നടപ്പാക്കി മുന്നോട്ടുപോയാൽ 2026 ൽ ഗ്യാരണ്ടിയോടെ വീണ്ടും എൽഡിഎഫ് അധികാരത്തിൽ വരുമെന്നും എംവി ഗോവിന്ദന്‍ മാസ്റ്റര്‍ പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയൻ അതരിപ്പിച്ച നയരേഖയെ പറ്റി വിശദീകരിക്കുകയായിരുന്നു ഗോവിന്ദൻ മാസ്റ്റർ. നവകേരളം സംബന്ധിച്ച് ആറ് ഭാഗങ്ങളിലായുളള വിശദമായ രേഖയാണ് മുഖ്യമന്ത്രി പിണറായി വിജയൻ സമ്മേളനം മുമ്പാകെ അവതരിപ്പിച്ചത്.
കഴിഞ്ഞ സംസ്ഥാന സമ്മേളനം നവകേരളത്തെ പറ്റി അവതരിപ്പിച്ച രേഖയെക്കുറിച്ചുള്ള കാര്യങ്ങളും, വിവിധ മേഖലയിൽ കൈവരിച്ച നേട്ടങ്ങളെക്കുറിച്ചും രേഖ വ്യക്തമാക്കുന്നു. കേരളത്തിന്റെ വികസനത്തിൽ കമ്മ്യൂണിസ്റ്റ് പാർട്ടി നടത്തിയ ഇടപെടലുകളെക്കുറിച്ചും രേഖ വിശദീകരിക്കുന്നു.
2016 ൽ എൽഡിഎഫ് സർക്കാർ അധികാരത്തിൽ വരുമ്പോൾ സംസ്ഥാനത്തെ അവസ്ഥയെ പറ്റിയും ഉമ്മൻചാണ്ടിയുടെ ഭരണകാലത്തെ കേരളത്തിന്റെ ദയനീയ സ്ഥിതിയും അഴിമതി യുടെ കൂടാരമായ യുഡിഎഫ് ഭരണത്തെ പറ്റിയും രേഖയിൽ വിശദീകരിക്കുന്നു. കേരളത്തിലെ ജനങ്ങളുടെ ജീവിതനിലവാരം വികസിത അർദ്ധ വികസിത രാജ്യങ്ങളിലെ ജനങ്ങളുടെ അവസ്ഥയിലേക്ക് എത്തിക്കുക എന്നതാണ് നയരേഖ ഉയർത്തിപ്പിടിക്കുന്ന സുപ്രധാന കാര്യം.
ഇത് നടപ്പാക്കി മുന്നോട്ടുപോയാൽ 2026 ൽ വീണ്ടും എൽഡിഎഫ് അധികാരത്തിൽ വരുമെന്ന് സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍ മാസ്റ്റര്‍ പറഞ്ഞു. നയരേഖയെ പറ്റി സമ്മേളനം വിശദമായി ചർച്ച ചെയ്യും. അന്തിമ രൂപമായാൽ രേഖ പ്രസിദ്ധപ്പെടുത്തുമെന്നും ഗോവിന്ദൻ മാസ്റ്റർ അറിയിച്ചു.