ഉത്തർപ്രദേശിൽ ബിജെപി നേതാവിനെ വിഷം കുത്തിവെച്ച് കൊലപ്പെടുത്തി
അഡ്മിൻ
ഉത്തർപ്രദേശിലെ സംഭലിൽ ബിജെപി നേതാവിനെ വിഷം കുത്തിവെച്ച് കൊലപ്പെടുത്തി. ബൈക്കിലെത്തിയ മൂന്ന് യുവാക്കളാണ് ,ഗുൽഫാം സിംഗ് യാദവ് എന്ന ഗ്രാമമുഖ്യനെ കൊലപ്പെടുത്തിയത്.ദബ്താര ഹിമാചൽ ഗ്രാമത്തിലാണ് സംഭവം. അലിഗഡിലെ ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയാണ് ഗുൽഫാം സിംഗ് യാദവ് മരിച്ചത്.മൃതദേഹം പോസ്റ്റ് മോർട്ടത്തിനായി അയച്ചു.
അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു.മൂന്ന് പതിറ്റാണ്ടിലേറെ സജീവ രാഷ്ട്രീയ പരിചയമുള്ള ഗുൽഫാം സിംഗ് യാദവ് ഈ മേഖലയിലെ ഒരു ഉന്നത രാഷ്ട്രീയ വ്യക്തിയായി കണക്കാക്കപ്പെട്ടിരുന്നു. 2004-ൽ, അന്തരിച്ച സമാജ്‌വാദി പാർട്ടി നേതാവും മുൻ ഉത്തർപ്രദേശ് മുഖ്യമന്ത്രിയുമായ മുലായം സിംഗ് യാദവിനെതിരെ ബിജെപി ടിക്കറ്റിൽ ഗുന്നൂർ അസംബ്ലി ഉപതിരഞ്ഞെടുപ്പിൽ അദ്ദേഹം മത്സരിച്ചു.
യാദവ് പിന്നാക്ക വിഭാഗ കമ്മീഷൻ അംഗമായും സേവനമനുഷ്ഠിച്ചിട്ടുണ്ട്, കൂടാതെ സംസ്ഥാന എക്സിക്യൂട്ടീവ് അംഗം, റീജിയണൽ വൈസ് പ്രസിഡന്റ് (പടിഞ്ഞാറൻ യുപി), ആർഎസ്എസിന്റെ ജില്ലാ കാര്യവാഹ്, ബിജെപി ജനറൽ സെക്രട്ടറി എന്നിവരുൾപ്പെടെ ബിജെപിയിൽ നിരവധി പ്രധാന സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്.