പഹല്‍ഗാം വിഷയത്തിലെ പ്രതികരണത്തില്‍ ശശി തരൂര്‍ എംപിക്കെതിരെ കോണ്‍ഗ്രസ്
അഡ്മിൻ
പഹല്‍ഗാം വിഷയത്തില്‍ നടത്തിയ പ്രതികരണത്തില്‍ ശശി തരൂര്‍ എംപിക്കെതിരെ കോണ്‍ഗ്രസ്. തരൂര്‍ കോണ്‍ഗ്രസ് പാര്‍ട്ടിയിലാണോ അതോ ബിജെപിയിലാണോ? എന്ന് സംശയം ഉന്നയിച്ച കോണ്‍ഗ്രസ് നേതാവ് ഉദിത് രാജ്, അദ്ദേഹം ഒരു സൂപ്പര്‍-ബിജെപിക്കാരനാകാന്‍ ശ്രമിക്കുകയാണോയെന്നും ചോദിച്ചു.
ബിജെപി തരൂരിനെ അവരുടെ വക്താവായി നിയമിച്ചിട്ടുണ്ടോയെന്ന് ചോദിച്ച ഉദിത് എപ്പോഴാണ് സര്‍ക്കാര്‍ പാക് അധീന കശ്മീര്‍ (ജീഗ) പിടിച്ചെടുക്കുന്നതെന്ന് അദ്ദേഹം ബിജെപിയോട് ചോദിക്കണമെന്നും ആവശ്യപ്പെട്ടു.
സിന്ധു നദിയിലെ ജലം ഒഴുകിയില്ലെങ്കില് ഇന്ത്യയുടെ രക്തം ചിന്തും എന്ന് ഭൂട്ടോ ഭീഷണിപ്പെടുത്തിയിരുന്നു. ബിലാവല്‍ ഭൂട്ടോയുടെ പ്രസ്താവന വാചോടാപമാണെന്നായിരുന്നു തരൂരിന്റെ പ്രതികരണം. ഇന്ത്യക്ക് പാകിസ്താനെതിരെ യാതൊരു ലക്ഷ്യങ്ങളുമില്ല. എന്നാല്‍ അവര്‍ എന്തെങ്കിലും ചെയ്താല്‍ തിരിച്ചടിയുണ്ടാകുമെന്ന് കരുതിയിരിക്കണം. രക്തം ഒഴുകുകയാണെങ്കില്‍ നമ്മുടേതിനേക്കാള്‍ കൂടുതല്‍ അവരുടെ ഭാഗത്തായിരിക്കും ഒഴുകുക. തരൂര്‍ എഎന്‍ഐയോട് പ്രതികരിച്ചിരുന്നു.
ആണവായുധങ്ങളുടെ കാര്യത്തില്‍ ഇന്ത്യ ആദ്യം ഉപയോഗിക്കില്ല എന്ന നയം തുടരുമെന്നും എന്നാല്‍ ആക്രമിക്കപ്പെട്ടാല്‍ പ്രതികരിക്കാനുള്ള അവകാശം നിലനിര്‍ത്തുമെന്നും തരൂര്‍ ഊന്നിപ്പറഞ്ഞു.