സൊഹ്‌റാബുദ്ദീന്‍ കേസ് , അമിത് ഷാക്കെതിരെ മൊഴി

ഗുജറാത്ത്: സൊഹ്‌റാബുദ്ദീന്‍ ഷെയ്ക്ക് വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ മുഖ്യ ഗൂഢാലോചന നടത്തിയത് ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത്  ഷാ എന്ന്  സി.ബി.ഐ കോടതിയില്‍ അന്വേഷണ ഉദ്യോഗസ്ഥന്‍ . സി.ഐ.ഒ സന്ദീപ് തംഗാഡേയാണ്   പ്രത്യേക കോടതിയിൽ മൊഴി നൽകിയത്.  ഗൂഢാലോചന നടത്തിയത് പ്രധാനമായും അമിത് ഷാ, ഡി.ജി വന്‍സാര ( ഗുജറാത്ത് പൊലീസിലെ മുന്‍ ഇന്‍സ്‌പെക്ടര്‍ ജനറല്‍ ),രാജ്‌കുമാർ  പാണ്ഡ്യന്‍ ( ഇന്റലിജന്‍സ് ബ്യൂറോ എസ്.പി) എന്നിവരാണെന്നാന്നു അന്വേഷണത്തില്‍ നിന്നു വ്യക്തമായിരുന്നെന്നും അദ്ദേഹം അവകാശപ്പെട്ടു.

അമിത് ഷായുടെ പങ്കിനെക്കുറിച്ച് തനിക്കു തെളിവുകളുണ്ടെന്ന് പ്രതിഭാഗം അഭിഭാഷകന്റെ ചോദ്യത്തിന് മറുപടിയായി തംഗാഡേ പറഞ്ഞു. സൊഹ്‌റാബുദ്ദീന്‍ കേസില്‍ അനുബന്ധ കുറ്റപത്രം തയ്യാറാക്കിയത് അന്ന് സി.ബി.ഐ പൊലീസ് സൂപ്രണ്ടായിരുന്ന തംഗാഡേയായിരുന്നു. കേസുമായി ബന്ധപ്പെട്ട്   രാജസ്ഥാൻ സ്വദേശിയായ  മാര്‍ബിള്‍ വ്യാപാരി വിമല്‍ പട്‌നി, രാജസ്ഥാന്‍ മന്ത്രി ഗുലാബ്ചന്ദ്ര കതാരി, അമിത് ഷാ എന്നിവരെ ചോദ്യം ചെയ്തിരുന്നു, മൂന്നുപേരെയും കുറ്റക്കാരാക്കുന്ന ചില കാൈര്യങ്ങള്‍ അതിലുണ്ടായിരുന്നു. എന്നാല്‍ ആ മൊഴികള്‍ കുറ്റപത്രത്തില്‍ ഫയല്‍  ചെയ്തില്ലായെന്നും  അദ്ദേഹം പറഞ്ഞു .

22-Nov-2018