മുഖ്യമന്ത്രി പിണറായി വിജയന്‍ ഗവര്‍ണര്‍ ജസ്റ്റിസ് പി. സദാശിവവുമായി കൂടിക്കാഴ്ച നടത്തി. വ്യാഴാഴ്ച ഉച്ചയ്ക്ക് രാജ്ഭവനിലെത്തിയ മുഖ്യമന്ത്രി ശബരിമല വിഷയമടക്കം നിലവിലുള്ള കാര്യങ്ങളെ സംബന്ധിച്ച് ഗവര്‍ണറുമായി ചര്‍ച്ച നടത്തി.
ശബരിമലയില്‍ തീര്‍ത്ഥാടകര്‍ കടുത്ത വിവേചനവും അവഗണനയും നേരിടുന്നതായി കാണിച്ച് സംഘപരിവാര്‍ സംഘടനകളില്‍ നിന്നും മറ്റുമായി നിരവധി പരാതികള്‍ ഗവര്‍ണര്‍ക്ക് ലഭിച്ചിരുന്നു.വെങ്കിലും സത്യാവസ്ഥ മനസിലാക്കിയ ഗവര്‍ണര്‍ പരാതികളെ സംബന്ധിച്ചൊന്നും മുഖ്യമന്ത്രിയുമായി സംസാരിച്ചില്ല. ശബരിമലയില്‍ ഏര്‍പ്പെടുത്തിയ കര്‍ശന നിയന്ത്രണങ്ങളുടെ പേരില്‍ ഹൈക്കോടതി പോലീസ് സേനയ്‌ക്കെതിരെ നടത്തിയ രൂക്ഷവിമര്‍ശനങ്ങളെ സംബന്ധിച്ചും അത് സംബന്ധിച്ചുള്ള നിയമനീക്കങ്ങളെ കുറിച്ചും മുഖ്യമന്ത്രിയും ഗവര്‍ണറും സംസാരിച്ചു. ശബരിമലയിലെ പ്രത്യേക സ്ഥിതിവിശേഷവും സംസ്ഥാന സര്‍ക്കാര്‍ കൈക്കൊണ്ട നടപടികളും വിശദമായി ഗവര്‍ണര്‍ മനസിലാക്കി.
കേന്ദ്രമന്ത്രിയുടെ പ്രസ്താവനകളും അവിടെ നടന്ന പോലീസ് ഇടപെടലുകളും സംബന്ധിച്ചും ഗവര്‍ണര്‍ മുഖ്യമന്ത്രിയുമായി സംസാരിച്ചു. സുപ്രീംകോടതിയില്‍ നിന്നും മുസ്ലീംലീഗ് നേതാവ് കെ എം ഷാജിയുടെ എം എല്‍ എ പദവി സംബന്ധിച്ചുള്ള പരാമര്‍ശവും ഗവര്‍ണറുടെ ശ്രദ്ധയില്‍ വന്നിട്ടുണ്ട്. നിയമസഭാ സമ്മേളന സമയത്ത് എം എല്‍ എ സ്ഥാനം നിലവിലില്ലാത്ത കെ എം ഷാജി നിയമസഭയിലേക്ക് പ്രവേശിക്കുമോ എന്ന വിഷയം മുഖ്യമന്ത്രിയും ഗവര്‍ണറും പരാമര്‍ശിച്ചു എന്നും സൂചനകളുണ്ട്.