ബി ജെ പി ക്കും കോൺഗ്രസിനുമെതിരെ വീണ്ടും വെള്ളാപ്പള്ളി നടേശ്ശൻ.
അഡ്മിൻ
കൊച്ചി: പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ സീറ്റുകള്‍ പിടിക്കാനാണ് കോൺഗ്രസ്സും ബിജെപിയും ശബരിമല വിഷയത്തെ ഉപയോഗിക്കുന്നതെന്ന് എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. ശബരിമലയിൽ പ്രശ്നങ്ങൾ ഉണ്ടാക്കിയതിൽ ഒന്നാം സ്ഥാനം ബി ജെ പിക്കും രണ്ടാം സ്ഥാനം കോൺഗ്രെസ്സിനുമാണെന്നു അദ്ദേഹം പറഞ്ഞു എന്നാൽ ആത്മീയതയെ ഉപയോഗിച്ചുള്ള ഇത്തരം ശ്രമങ്ങള്‍ കേരളത്തില്‍ വിലപ്പോകില്ലെന്നും അദ്ദേഹം കൊച്ചിയില്‍ പറഞ്ഞു.
യുവതി പ്രവേശന വിഷയത്തില്‍ പ്രത്യക്ഷ സമരത്തില്‍ നില്‍ക്കാൻ തൽക്കാലം എസ എൻ ഡി പി ഉദ്ദേശിക്കുന്നില്ല, എന്നാൽ എസ്.എന്‍.ഡി.പി യോഗം എന്നും ഭക്തര്‍ക്കൊപ്പം ആണെന്നും വെള്ളാപ്പള്ളി നടേശന്‍ വ്യക്തമാക്കി. പ്രളയാനന്തര കേരളത്തിന് ഒരു കലാപം താങ്ങാനുള്ള കരുത്തില്ല അതുകൊണ്ടുതന്നെ പ്രശ്നങ്ങൾ ഉണ്ടാക്കുന്നതിൽനിന്നു മാറിനിൽക്കണമെന്നു സമുദായ അംഗങ്ങൾക്ക് വെള്ളാപ്പള്ളി നേരത്തെ നിർദ്ദേശം നൽകിയിരുന്നു.