അംബരീഷ് അന്തരിച്ചു.

ബംഗളൂരു:മുൻ കേന്ദ്രമന്ത്രിയും നടനുമായ അംബരീഷ് അന്തരിച്ചു. 66 വയസ്സായിരുന്നു.ഹൃദയാഘാദത്തെ തുടര്‍ന്ന് ബംഗളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ ആയിരുന്നു അന്ത്യം. കിഡ്‌നി സംബന്ധമായ അസുഖങ്ങളെത്തുടർന്നു ഏറെ നാളായി ചികിത്സയിലായിരുന്നു. 

എം.എല്‍.എ, എം.പി, കേന്ദ്ര മന്ത്രി എന്നീ സ്ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട്. ആരാധകര്‍ക്കിടയില്‍ അംബി എന്നറിയപ്പെട്ടിരുന്ന അദ്ദേഹം കന്നഡ, ഹിന്ദി, തെലുങ്കു, തമിഴ്, മലയാളം ഭാഷകളിലായി ഏകദേശം ഇരുന്നൂറ്റി മുപ്പതോളം സിനിമയില്‍ അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. കോൺഗ്രസ്  മന്ത്രി സഭയില്‍ ബ്രോഡ് കാസ്റ്റിങ് മിനിസ്റ്റര്‍ ആയിരുന്നു.പ്രശസ്ത സിനിമാ താരം സുമലതയാണ് ഭാര്യ.  

25-Nov-2018