വിഎസ് അച്യുതാനന്ദന്റെ ആരോഗ്യനില ഇപ്പോൾ തൃപ്തികരം: ഗോവിന്ദൻ മാസ്റ്റർ

മുൻ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്റെ ആരോഗ്യനില ഇപ്പോൾ തൃപ്തികരമെന്ന് സി പി ഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. ഇന്നലെ ആശുപത്രിയിൽ എത്തി മകനുമായി സംസാരിച്ചിരുന്നു. ആശുപത്രിയിൽ എത്തിയപ്പോൾ ഉണ്ടായിരുന്നതിനേക്കാൾ മെച്ചപ്പെട്ട ആരോഗ്യനിലയിലേക്ക് വിഎസ് എത്തിയെന്നും ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു.

തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ കഴിയുന്ന വിഎസ് അച്യുതാനന്ദൻ വെന്റിലേറ്ററിന്റെ സഹായത്തോടെ അതിതീവ്ര പരിചരണ വിഭാഗത്തിലാണ്. കാര്‍ഡിയോളജിസ്റ്റ്, ന്യൂറോളജിസ്റ്റ്, ഇന്റന്‍സിവിസ്റ്റ്, നെഫ്രോളജിസ്റ്റ് തുടങ്ങിയ സ്പെഷ്യലിസ്റ്റുകളുടെ സംഘമാണ് അദ്ദേഹത്തിന്റെ ചികിത്സയ്ക്ക് നേതൃത്വം നല്‍കുന്നത്. മരുന്നുകളോട് പ്രതികരിക്കുന്നുണ്ടെന്നും നേരിയ പുരോഗതി ഉണ്ടെന്നും ഇന്നലെ ചേര്‍ന്ന മെഡിക്കല്‍ ബോര്‍ഡ് വിലയിരുത്തിയിരുന്നു.

25-Jun-2025