പി കെ ശശിക്ക്‌ സസ്‌പെൻഷൻ

തിരുവനന്തപുരം : സിപിഐ എം  പാലക്കാട്‌ ജില്ലാ സെക്രട്ടറിയേറ്റ്‌ അംഗവും എംഎൽഎയുമായ പി കെ ശശിയെ പാർടിയിൽനിന്നും ആറുമാസത്തേക്ക്‌ സസ്‌പെൻഡ്‌ ചെയ്‌തു.

ഒരു പാർടി പ്രവർത്തകയോട്‌ പാർടി നേതാവിന്‌ യോജിക്കാത്ത വിധം സംഭാഷണം നടത്തിയതായി കണ്ടെത്തിയതിനേ തുടർന്ന്‌ പാർടി സംസ്‌ഥാന കമ്മിറ്റി പി കെ ശശിയെ 6 മാസത്തേക്ക്‌ പാർടി അംഗത്വത്തിൽനിന്ന്‌ സസ്‌പൻറ്‌ ചെയ്യാൻ തീരുമാനിക്കുകയായിരുന്നു.  ഈ തീരുമാനം കേന്ദ്രകമ്മിറ്റിയുടെ അംഗീകാരത്തിന്‌ വിധേയമായി നാപ്പാക്കുന്നതാണെന്ന്‌ സെക്രട്ടറിയറ്റ്‌ പ്രസ്‌താവനയിൽ അറിയിച്ചു

26-Nov-2018