ശബരിമലയിലെ സുരക്ഷാ ചുമതലയുള്ള ഉദ്യോഗസ്ഥരുടെ പുതിയ പട്ടികയായി. നിലവില്‍ സുരക്ഷാ ചുമതലയുള്ള എസ്.പി ഹരിശങ്കര്‍, എസ്.പി യതീഷ് ചന്ദ്ര തുടങ്ങിയവരുടെ ചുമതല 30ന് അവസാനിക്കും. സന്നിധാനം മുതല്‍ മരക്കൂട്ടം വരെയുള്ള ഭാഗത്തിന്റെ സുരക്ഷാ ചുമതല ഇനി ഐ.ജി ദിനേന്ദ്ര കശ്യപിനാണ്. നിലവില്‍ ഐ.ജി വിജയ് സാക്കറയ്ക്കായിരുന്നു ഇവിടെ സുരക്ഷാ ചുമതല.
നിലയ്ക്കല്‍, വടശേരിക്കര, എരുമേലി എന്നിവടങ്ങളില്‍ ഐ.ജി അശോക് യാദവിനാണ് ചുമതല. യതീഷ് ചന്ദ്ര മാറുന്ന ഒഴിവില്‍ എച്ച്. മഞ്ജുനാഥിന് നിലയ്ക്കലിന്റെ സുരക്ഷാ ചുമതല നല്‍കി. പമ്പയില്‍ ഹരിശങ്കറിന് പകരം കാളിരാജ് മഹേഷ് കുമാറിനാണ് ചുമതല. സന്നിധാനത്ത് പ്രതീഷ് കുമാറിന് പകരം എസ്.പി കറുപ്പ് സ്വാമിക്കും ചുമതല നല്‍കി. പുതിയ പട്ടിക പ്രകാരമുള്ള ഉദ്യോഗസ്ഥര്‍ 30 ചുമതലയേല്‍ക്കും.
അതേസമയം ശബരിലയിലെ നിരോധനാജ്ഞ ഈ മാസം 30 വരെ നീട്ടി. ക്രമസമാധാന പ്രശ്‌നങ്ങള്‍ തുടരുന്നത് ചൂണ്ടിക്കാട്ടിയാണ് നിരോധനാജ്ഞ നീട്ടിയത്. ജില്ലാ കലക്ടറുടേതാണ് നടപടി.