പതിനാലാം കേരള നിയമസഭയുടെ പതിമൂന്നാമത് സമ്മേളനം രാവിലെ ഒമ്പതിന് ആരംഭിച്ചു . അന്തരിച്ച എംഎല്‍എ പി ബി അബ്ദുള്‍ റസാഖിന് ചരമോപചാരം അര്‍പ്പിച്ച് സഭ പിരിഞ്ഞു.സഭ ചേര്‍ന്നപ്പോള്‍ പി ബി അബ്ദുള്‍ റസാഖിനെപ്പറ്റി സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍ അനുസ്മരണ പ്രഭാഷണം നടത്തി. മുഖ്യമന്ത്രി പിണറായി വിജയന്‍. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മറ്റ് ഘടകകക്ഷി നേതാക്കള്‍ എന്നിവര്‍ തുടര്‍ന്ന് സംസാരിച്ചു.
ബുധനാഴ്ച സഭ വീണ്ടും ചേരും. 13 വരെ ചേരുന്ന സമ്മേളന കാലയളവില്‍ നിയമ നിര്‍മാണത്തിനാണ് മുഖ്യ പരിഗണന. സമ്മേളനകാലയളവില്‍ 13 ഓര്‍ഡിനന്‍സിനു പകരമുള്ള ബില്ലുകള്‍ പരിഗണനയില്‍വരും.
അതേസമയം മന്ത്രിസഭയിലെ പുതിയ അംഗമായി ജനതാദള്‍ എസ് നേതാവ് കെ കൃഷ്ണന്‍ കുട്ടി ഇന്ന് സത്യപ്രതിജ്ഞ ചെയ്യും രാജ്ഭവന്‍ ഓഡിറ്റോറിയത്തില്‍ വൈകിട്ട് അഞ്ചിനാണ് സത്യപ്രതിജ്ഞ. ജനതാദള്‍ തീരുമാനപ്രകാരം മാത്യൂ ടി തോമസ് മന്ത്രി സ്ഥാനം ഒഴിഞ്ഞതിനെ തുടര്‍ന്നാണ് കെ കൃഷ്ണന്‍കുട്ടി മന്ത്രിയാകുന്നത്.
പതിനാലാം കേരള നിയമസഭയുടെ പതിമൂന്നാമത് സമ്മേളനം രാവിലെ ഒമ്പതിന് ആരംഭിച്ചു . അന്തരിച്ച എംഎൽഎ പി ബി അബ്ദുൾ റസാഖിന‌് ചരമോപചാരം അർപ്പിച്ച‌് സഭ പിരിഞ്ഞു.സഭ ചേർന്നപ്പോൾ പി ബി അബ്ദുൾ റസാഖിനെപ്പറ്റി സ‌്പീക്കർ പി ശ്രീരാമകൃഷ‌്ണൻ അനുസ്‌മരണ പ്രഭാഷണം നടത്തി. മുഖ്യമന്ത്രി പിണറായി വിജയൻ. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മറ്റ് ഘടകകക്ഷി നേതാക്കൾ എന്നിവർ തുടർന്ന് സംസാരിച്ചു.
ബുധനാഴ്ച സഭ വീണ്ടും ചേരും. 13 വരെ ചേരുന്ന സമ്മേളന കാലയളവിൽ നിയമ നിർമാണത്തിനാണ‌് മുഖ്യ പരിഗണന. ചൊവ്വാഴ‌്ച സഭ തുടർന്ന‌് മുഖ്യമന്ത്രി പിണറായി വിജയനും കക്ഷി നേതാക്കളും അനുസ‌്മരണം നടത്തും. സമ്മേളനകാലയളവിൽ 13 ഓർഡിനൻസിനു പകരമുള്ള ബില്ലുകൾ പരിഗണനയിൽവരും.
അതേസമയം മന്ത്രിസഭയിലെ പുതിയ അംഗമായി ജനതാദൾ എസ് നേതാവ് കെ കൃഷ്‌ണൻ കുട്ടി ഇന്ന് സത്യപ്രതിജ്ഞ ചെയ്യും് രാജ് ഭവൻ ഓഡിറ്റോറിയത്തിൽ വൈകിട്ട് അഞ്ചിനാണ് സത്യപ്രതിജ്ഞ. ജനതാദൾ തീരുമാനപ്രകാരം മാത്യൂ ടി തോമസ് മന്ത്രി സ്ഥാനം ഒഴിഞ്ഞതിനെ തുടർന്നാണ് കെ കൃഷ്‌ണൻകുട്ടി മന്ത്രിയാകുന്നത്. Read more: http://www.deshabhimani.com/news/kerala/niyamasaba-sammelanam/766498