നെയ്യാറ്റിന്‍കര കേസിൽ സുരേന്ദ്രന് ജാമ്യം.

തിരുവനന്തപുരം: നെയ്യാറ്റിന്‍കര തഹസീല്‍ദാരെ തടഞ്ഞുവെച്ച കേസില്‍ ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന് ജാമ്യം ലഭിച്ചുവെങ്കിലും പുറത്തിറങ്ങാനാവില്ല .നെയ്യാറ്റിന്‍കര ഉപതെരഞ്ഞെടുപ്പിനിടയിലായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത് . നെയ്യാറ്റിന്‍കര കോടതിയാണ് ജാമ്യം നല്‍കിയിരിക്കുന്നത്. . എന്നാല്‍ ചിത്തിര ആട്ട വിശേഷവുമായി ബന്ധപ്പെട്ട് സ്ത്രീയെ ആക്രമിച്ച കേസില്‍ പത്തനംതിട്ട കോടതിയില്‍ ഹാജരാക്കേണ്ടതിനാൽ സുരേന്ദ്രന് പുറത്തിറങ്ങാനാകില്ല.എന്നാൽ സുരേന്ദ്രനെ വിവിധ കോടതികളിലേക്ക് ഇട്ട് ഓടിക്കുന്നത് അദ്ദേഹത്തിന് ആരോഗ്യപ്രശ്‌നം സൃഷ്ടിക്കുന്നതായും ഇത് മനുഷ്യാവകാശലംഘനം ആണെന്നും ബിജെപി കുറ്റപ്പെടുത്തി.


അതേസമയം സുരേന്ദ്രനെ ഹാജരാക്കുന്ന ജയിലുകള്‍ക്കു മുന്നില്‍ ബിജെപിയുടെ നാമജപ പ്രതിഷേധങ്ങൾ നടക്കുന്നുണ്ട്്. പോലീസ് തന്നെ കസ്റ്റഡിയില്‍ അപായപ്പെടുത്താന്‍ ശ്രമിക്കുന്നുണ്ടെന്ന നേരത്തേ സുരേന്ദ്രന്‍ ആരോപിച്ചിരുന്നു.

28-Nov-2018