ശബരിമല യുവതി പ്രവേശന വിധി നടപ്പിലാക്കാന്‍ സര്‍ക്കാരിന് അമിതാവേശം ആണെന്ന വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. യുവതി പ്രവേശനം നടപ്പിലാക്കണമെന്ന് സര്‍ക്കാര്‍ വിചാരിച്ചാല്‍ അതിനു കഴിയും. എന്നാല്‍ ഇക്കാര്യത്തില്‍ സര്‍ക്കാരിന് ഒരു നിര്‍ബന്ധബുദ്ധിയും തിടുക്കവുമില്ല. മുഖ്യമന്ത്രി വ്യക്തമാക്കി.
ആലപ്പുഴയില്‍ എല്‍ഡിഎഫ് സംഘടിപ്പിച്ച മഹാ ബഹുജന സംഗമത്തില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. ആചാരങ്ങള്‍ സംബന്ധിച്ച് ചര്‍ച്ചകള്‍ക്കും കൂടിയാലോചനകള്‍ക്കും ശേഷം മാത്രമേ തീരുമാനമെടുക്കുവെന്നും മുഖ്യമന്ത്രി പറഞ്ഞു. അതേസമയം സുപ്രീംകോടതി വിധി നടപ്പിലാക്കാന്‍ സര്‍ക്കാര്‍ ബാധ്യസ്ഥരാണെന്നും അദേഹം കൂട്ടിച്ചേര്‍ത്തു.
സ്ത്രീകളും പുരുഷരും തുല്യരാണ്. കേരളത്തെ വീണ്ടും ഭ്രാന്താലയമാക്കാന്‍ അനുവദിക്കില്ല. അതുകൊണ്ടു തന്നെ നവോത്ഥാന മൂല്യങ്ങള്‍ സംരക്ഷിക്കാനാണ് കാസര്‍കോഡ് മുതല്‍ തിരുവനന്തപുരം വരെ വനിതാ മതില്‍ തീര്‍ക്കുന്നത്. കേരളത്തില്‍ നടന്നിട്ടുള്ള പല പ്രക്ഷോഭങ്ങളും സ്ത്രീകള്‍ക്കു വേണ്ടിയായിരുന്നു. നിലവിലെ രീതികള്‍ മാറ്റുന്നതിന് എവിടെയെല്ലാം പ്രക്ഷോഭം നടന്നിട്ടുണ്ടോ അവിടെയെല്ലാം കടുത്ത എതിര്‍പ്പുണ്ടായിട്ടുണ്ടെങ്കിലും മാറ്റത്തിനായി യത്‌നിച്ചവര്‍ തകര്‍ന്നു പോയില്ല. അവര്‍ ചരിത്രത്തിന്റെ ഭാഗമായി മാറുകയാണ് ചെയ്തത്. അവര്‍ മാത്രമേ ചരിത്രത്തിലുള്ളു. പ്രതിലോമകാരികളെ ചരിത്രം രേഖപ്പെടുത്തിയിട്ടേയില്ല. മുഖ്യമന്ത്രി ഓര്‍മ്മിപ്പിച്ചു.