ഗുജറാത്തില്‍ നര്‍മദാ നദീ തീരത്ത് 3000 കോടി മുടക്കി നിര്‍മിച്ച സര്‍ദാര്‍ വല്ലഭായി പട്ടേലിന്റെ പ്രതിമയില്‍ വിള്ളല്‍ വീണെന്ന് ആരോപണം. സ്റ്റാച്യൂ ഓഫ് യൂണിറ്റി എന്ന പേരില്‍ അറിയപ്പെടുന്ന പ്രതിമ ലോകത്തിലെ ഏറ്റവും ഉയരം കൂടിയ പ്രതിമയാണ് പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ അഭിമാന പൂര്‍ത്തീകരണമായി ഗുജറാത്തില്‍ സ്ഥാപിക്കപ്പെട്ടത്. കഴിഞ്ഞ ഒക്ടോബര്‍ 31ന് പ്രധാനമന്ത്രി നരേന്ദ്ര മോഡിതന്നെയാണ് പട്ടേല്‍ പ്രതിമ രാജ്യത്തിന് സമര്‍പ്പിച്ചത്. പ്രതിമ കാണുവാന്‍ സന്ദര്‍ശകരുടെ ഒഴുക്കുണ്ടെന്നാണ് അധികൃതര്‍ പറയുന്നത്. ഇതിനിടെയാണ് 3000 കോടി രൂപയോളം മുടക്കിയ പ്രതിമയ്ക്ക് വിള്ളല്‍ വന്നു എന്ന വാര്‍ത്ത സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ വഴി പ്രചരിക്കാന്‍ തുടങ്ങിയത്.
രാജീവ് ജയിന് എന്ന വ്യക്തി വിള്ളലിന്റെ ചിത്രങ്ങള്‍ സഹിതം ഫേസ്ബുക്കിലിട്ട പോസ്റ്റ് വൈറലായി മാറി. രാജീവ് ജയിനിന്റെ ആരോപണം വിവിധ വാട്ട്സ്ആപ്പ് ഫേസ്ബുക്ക് ഗ്രൂപ്പുകളിലൂടെ പടര്‍ന്നുപിടിച്ചപ്പോള്‍ ആര് എസ് എസ് സംഘപരിവാര്‍ സോഷ്യല്‍മീഡിയാ ചുമതലക്കാര്‍ മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ്. ആര് എസ് എസ് - ബി ജെ പി അനുകൂല മാധ്യമങ്ങളും പട്ടേല്‍ പ്രതിമയിലെ വിള്ളല്‍ മൂടിവെക്കാന്‍ രംഗത്തുണ്ട്.
ആള്‍ട്ട് ന്യൂസ് അടക്കമുള്ള മാധ്യമങ്ങള്‍ ആരോപണത്തിനുള്ള വിശദീകരണവുമായി രംഗത്തുവന്നതില്‍ ദുരൂഹതയുണ്ടെന്ന ആരോപണവും ഉയര്‍ന്നുകഴിഞ്ഞു. പ്രതിമയില്‍ കാണുന്ന വെളുത്ത വരകള്‍ കാണിച്ചാണ് പട്ടേല്‍ പ്രതിമയില്‍ വിള്ളല്‍ എന്ന് അവകാശപ്പെടുന്നതെന്നും പട്ടേല്‍ പ്രതിമ വിവിധ ഉരുക്കുപാളികള്‍ തമ്മില്‍ ബന്ധിപ്പിച്ച് ഉണ്ടാക്കിയതാണെന്നും ഉരുക്കുപാളികള്‍ ബന്ധിപ്പിച്ച ജോയിന്റുകളാണ് വെള്ള നിറത്തില്‍ കാണുന്നതെന്നുമാണ് വിശദീകരണം. സ്റ്റാച്യൂ ഓഫ് യൂണിറ്റി സിഇഒ ഐകെ പട്ടേലും ഇതേ വിശദീകരണമാണ് നല്‍കുന്നത്. എന്നാല്‍, ശാസ്ത്രീയമായ രീതിയില്‍ വിള്ളല്‍ വീണതല്ലെന്ന് തെളിയിക്കാന്‍ അധികൃതര്‍ക്ക് സാധിക്കുന്നില്ലെന്നാണ് വിമര്‍ശകര്‍ പറയുന്നത്.
പട്ടേല്‍ പ്രതിമയുടെ പേരില്‍ കോടികള്‍ കൊള്ളയടിച്ചവര്‍ക്ക് പ്രതിമയിലെ വിള്ളലിനെ പറ്റി പറയാനുള്ള ബാധ്യതയുണ്ടെന്ന് വിമര്‍ശകര്‍ പറയുമ്പോള്‍ തല കുനിയുന്നത് പ്രധാനമന്ത്രി നരേന്ദ്രമോഡിയുടേതാണ്. മോഡിയോ ബി ജെ പി കേന്ദ്ര നേതൃത്വമോ ഈ വിഷയത്തില്‍ പ്രതികരിക്കാത്തത് പിടിക്കപ്പെടുമെന്നുള്ളതുകൊണ്ടാണെന്നും വിമര്‍ശകര്‍ പറയുമ്പോള്‍ പ്രതിക്കൂട്ടില്‍ നില്‍ക്കുന്നതാരാണെന്ന് ജനങ്ങള്‍ക്ക് മനസിലാവുകയും ചെയ്യുന്നു.