ന്യൂ ഡൽഹി: റഫാല്‍ അഴിമതിക്കേസിൽ പ്രതികരിക്കാത്ത പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ കളിയാക്കി മുൻപ്രധാനമന്ത്രി മൻമോഹൻ സിംഗ്. നിശബ്ദനായ പ്രധാനമന്ത്രിയെന്ന് താൻ അറിയപ്പെട്ടിരുന്നപ്പോഴും രാജ്യത്തെ മാധ്യമങ്ങള്‍ക്ക് മുന്നില്‍ വരാന്‍ താൻ ഭയന്നിരുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. താൻ പതിവായി മാധ്യമങ്ങളെ അഭിമുഖീകരിച്ചിരുന്നു വിദേശയാത്രയ്ക്ക് ശേഷം പോലും മാധ്യമങ്ങളെ കാണുന്ന പതിവുണ്ടായിരുന്നു.
ചേഞ്ചിംഗ് ഇന്ത്യ എന്ന തന്റെ പുസ്തക പ്രകാശന ചടങ്ങിൽ സംസാരിക്കുകയായിരുന്നു ശ്രീ മൻമോഹൻ സിംഗ്. താന്‍പ്രധാനമന്ത്രിയായിരുന്ന യുപിഎ സര്‍ക്കാരിന്റെ കാലത്തെ വികസനവും വളര്‍ച്ചയുമാണ് ചേഞ്ചിംഗ് ഇന്ത്യയില്‍ മന്‍മോഹന്‍ ചിത്രീകരിച്ചിരിക്കുന്നത്. 2014 ല്‍ അധികാരമേറ്റ ശേഷം നരേന്ദ്രമോഡി ഒരു തവണ പോലും വാര്‍ത്താസമ്മേളനത്തില്‍ പങ്കടുത്തിട്ടില്ല, രാഷ്ട്രീയ എതിരാളികളില്‍ നിന്നു പോലും ഇതിനെതിരെ വലിയ എതിർപ്പുയർന്നിരുന്നു. രാജസ്ഥാന്‍, മദ്ധ്യപ്രദേശ്, ഛത്തീസ്ഗഡ് എന്നീ സംസ്ഥാനങ്ങളില്‍ അധികാരമേറ്റ കോണ്‍ഗ്രസ് സര്‍ക്കാര്‍ കര്‍ഷകരുടെ കടങ്ങള്‍ എഴുതിത്തള്ളിയ നടപടിയെ മന്‍മോഹന്‍ അഭിനന്ദിച്ചു. തങ്ങള്‍ തെരഞ്ഞെടുപ്പ് പ്രകടനപത്രികയില്‍ നല്‍കിയ വാഗ്ദാനങ്ങള്‍ പാലിക്കാൻ ബാധ്യസ്ഥരാണെന്നും അദ്ദേഹം പറഞ്ഞു.
തന്റെ ജീവിതം കുടുതലും ചിലവഴിച്ചത് രാജ്യത്തെ സേവിക്കാനാണ്, അതിൽ അതിയായ സന്തോഷമുണ്ട് , .ഈ രാജ്യം തന്നോട് കാട്ടിയ ദയാവായ്പ് ഒരിക്കലും മടക്കിക്കൊടുക്കാന്‍ കഴിയാത്ത കടം തന്നെയാണെന്നും അദ്ദേഹം വ്യക്തമാക്കി.