ബി ജെ പിയില്‍ കൂട്ടപ്പൊരിച്ചിലും രാജിയും

ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട സുപ്രീംകോടതി വിധിയെ തുടര്‍ന്ന് ബി ജെ പി കേരള ഘടകം സംസ്ഥാന സര്‍ക്കാരിനെതിരെ നടത്തുന്ന സമരം ബി ജെ പിയ്ക്കകത്തുനിന്നുതന്നെ ചോദ്യം ചെയ്യപ്പെടുന്നു. സമരപന്തലില്‍ പൊട്ടിപ്പുറപ്പെട്ട വാക്കുതര്‍ക്കം ബി ജെ പിയില്‍ നിന്നുള്ള രാജിയിലേക്കാണ് മുന്നേറുന്നത്. 
 
ബി ജെ പി സംസ്ഥാന സമിതിയിംഗവും ദേശീയ നേതൃത്വത്തിന്റെ പ്രിയങ്കരനുമായ വെള്ളനാട് എസ് കൃഷ്ണകുമാറും അഞ്ചോളം നേതാക്കളുമാണ് ബി ജെ പിയില്‍ നിന്നും രാജിവെച്ച് സിപിഐ എംലേക്ക് വന്നത്. ശബരിമല വിഷയം ഉരുത്തിരിഞ്ഞതിന് ശേഷം നിരവധി തവണ ആവശ്യപ്പെട്ടിട്ടും ബി ജെ പി അധ്യക്ഷന്‍ സംസ്ഥാന സമിതിയോഗം വിളിച്ചുചേര്‍ക്കാന്‍ തയ്യാറായിട്ടില്ലെന്നതും വിശ്വാസത്തെയും ആചാരങ്ങളെയും സങ്കുചിത രാഷ്ട്രീയ നേട്ടങ്ങള്‍ക്ക് വേണ്ടി തെരുവിലേക്ക് വലിച്ചിഴക്കുന്നതുമാണ് ബി ജെ പി വിടാനുള്ള പ്രധാന കാരണമായി ചൂണ്ടിക്കാട്ടുന്നത്.
 
വരുംദിവസങ്ങളില്‍ കൂടുതല്‍ ബി ജെ പി നേതാക്കള്‍ സിപിഐ എംന്റെ നിലപാടാണ് ശരിയെന്ന് പ്രഖ്യാപിച്ചുകൊണ്ട് ബി ജെ പി വിടുമെന്നാണ് സൂചനകള്‍. ബി ജെ പിയില്‍ നിന്നും പുറത്തേക്ക് പോകുന്ന പ്രവര്‍ത്തകരെ തടഞ്ഞുനിര്‍ത്താന്‍ വലിയ സാമ്പത്തികമാണ് വാഗ്ദാനം ചെയ്യുന്നത്. അത്തരം വാഗ്ദാനങ്ങളെ വലിച്ചെറിഞ്ഞാണ് ബി ജെ പിയിലെ പുരോഗമനകാംക്ഷികള്‍ സിപിഐ എമ്മിലേക്ക് വരുന്നത്.   

21-Dec-2018