നസറുദ്ദീന്‍ ഷായ്ക്കെതിരെ പ്രതിഷേധം

ന്യൂദല്‍ഹി:   ഗോവധത്തിന്റെ പേരിൽ രാജ്യത്തുനടക്കുന്ന ആള്‍ക്കൂട്ടകൊലപാതകങ്ങള്‍ക്കെതിരെ സംസാരിച്ച ബോളിവുഡ് താരം നസറുദ്ദീന്‍ ഷാ യ്ക്കെതിരെ  തീവ്രഹിന്ദുത്വ സംഘടനകളുടെ പ്രതിഷേധം. പ്രതിഷേധത്തെത്തുടർന്നു  അജ്മീര്‍ ലിറ്ററേച്ചര്‍ ഫെസ്റ്റിവലിലെ നസറുദ്ദീന്‍ ഷായുടെ പ്രസംഗം  റദ്ദാക്കി.  യുവമോര്‍ച്ചയും  നസറുദ്ദീന്‍ ഷായ്‌ക്കെതിരെ രംഗത്തെത്തിയിരുന്നു.

പ്രതിഷേധങ്ങളെത്തുടർന്നു മൂന്ന് ദിവസം നീണ്ട് നില്‍ക്കുന്ന ലിറ്ററേച്ചര്‍ ഫെസ്റ്റിവലില്‍ പങ്കെടുക്കാന്‍ ഷാ എത്തില്ലെന്ന് ഫെസ്റ്റിവല്‍ കോര്‍ഡിനേറ്റര്‍ രാസ് ബിഹാരി ഗൗര്‍ അറിയിച്ചു. ഉദ്ഘാടന ചടങ്ങിൽ  നടത്താനിരുന്ന പുസ്തകപ്രകാശന ചടങ്ങും പിന്‍വലിച്ചിട്ടുണ്ട്. ഒരു പോലീസുകാരന്റെ ജീവനേക്കാൾ വലുത് പശുവിന്റെ ജീവനാണ്    രാജ്യത്തു വിലയെന്നായിരുന്നു ഷായുടെ പ്രസ്താവന. പശുവിനെ കൊന്നവരെ പിടികൂടുകയും പൊലീസ് ഉദ്യോഗസ്ഥനെ കൊലപ്പെടുത്തിയവരെ സ്വതന്ത്രരായി വിഹരിക്കാന്‍ അവസരം നല്‍കുകയും ചെയ്യുന്ന ഭരണകൂട സംവിധാനത്തെയും ഷാ വിമർശിച്ചിരുന്നു ,  തന്റെ കുട്ടികള്‍ വളര്‍ന്നുവരുന്നത് ഇന്ത്യയിലാണ്  എന്നതില്‍ താന്‍ ഇപ്പോള്‍ ഭയപ്പെടുകയാണെന്നും അദ്ദേഹം പറഞ്ഞിരുന്നു.

22-Dec-2018