തെലങ്കാന മുഖ്യമന്ത്രി കെ. ചന്ദ്രശേഖര റാവു ഇന്ന് മമത ബാനര്‍ജിയേക്കാണും.
അഡ്മിൻ
കൊല്‍ക്കത്ത: കോണ്‍ഗ്രസ്, ബി.ജെ.പി വിരുദ്ധ മുന്നണിയെന്ന ലക്ഷ്യവുമായി തെലങ്കാന മുഖ്യമന്ത്രി കെ. ചന്ദ്രശേഖര റാവു നടത്തുന്ന നാല് ദിവസത്തെ യാത്രയിൽ ഇന്ന് മമത ബാനര്‍ജിയുമായി കൂടിക്കാഴ്ച നടത്തും. നാല് ദിവസത്തെ യാത്രയിൽ വിവിധ സംസ്ഥാനങ്ങളിലെ നേതാക്കളുമായി ചര്‍ച്ച നടത്തും. ഇന്നലെ ഒഡീഷ മുഖ്യമന്ത്രി നവീന്‍ പട്‌നായിക്കുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തിയിരുന്നു.
ഫെഡറല്‍ മുന്നണി രൂപീകരണത്തിന്റെ ഭാഗമായിട്ടാണ് കൂടിക്കാഴ്ചകൾ. അഖിലേഷ് യാദവ് മായാവതി എന്നിവരുമായും റാവു കൂടിക്കാഴ്ച നടത്തുന്നുണ്ട്. തെലങ്കാനയിലെ നിയമസഭ തെരഞ്ഞെടുപ്പില്‍ വിജയം നേടിയ ശേഷമാണ് ചന്ദ്രശേഖര റാവു ഫെഡറല്‍ മുന്നണിക്കായുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിരിക്കുന്നത്. തെലുങ്കാനയിൽ അടുത്ത് നടന്ന തിരഞ്ഞെടുപ്പിൽ 119 അംഗ സഭയില്‍ 88 സീറ്റിലും വിജയം നേടിയാണ് വീണ്ടും ചന്ദ്രശേഖര റാവു മുഖ്യമന്ത്രി സ്ഥാനത്തേക്ക് എത്തിയത് സെപ്റ്റംബര്‍ ആറിനു സഭ പിരിച്ചുവിട്ടത്തിനു ശേഷമായിരുന്നു തിരഞ്ഞെടുപ്പ്.