ശബരിമല വിഷയം തെരഞ്ഞെടുപ്പില്‍ വോട്ടാകില്ല.

തിരുവനന്തപുരം:  ശബരിമല വിഷയം തെരഞ്ഞെടുപ്പില്‍ വോട്ടാകില്ലന്നു ബി.ജെ.പിയുടെ സര്‍വേ. തമ്മിലടിക്കുന്ന നേതൃത്വം പൂര്‍ണപരാജയമാണെന്നും , കുമ്മനത്തെ തിരികെ കുണ്ടുവരണമെന്നും ആവശ്യം . പാര്‍ട്ടി അധ്യക്ഷന്‍ അമിത്‌ ഷായുടെ നിര്‍ദ്ദേശാനുസരണം നടന്ന സര്‍വേയിലാണ്‌ ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. പൊതുജനത്തിനു സമ്മതര്‍ ആയിട്ടുള്ളവരാകണം  പാര്‍ട്ടി സ്‌ഥാനാര്‍ത്ഥികൾ. കേന്ദ്രസര്‍ക്കാരിന്റെ നേട്ടങ്ങള്‍ ജനങ്ങളിലെത്തിക്കാന്‍ യാതൊരു ശ്രമങ്ങളും സംസ്‌ഥാനഘടകം നടത്തുന്നില്ലെന്നും  സര്‍വേ വ്യക്‌തമാക്കുന്നു. കുമ്മനം രാജശേഖരനെ സംസ്‌ഥാന രാഷ്‌ട്രീയത്തിലെക്കു തിരികെക്കൊണ്ടുവരണമെന്നും സര്‍വേ വിലയിരുത്തുന്നു. ലോക്‌സഭാ തെരഞ്ഞെടുപ്പിനു മുന്നോടിയായി ബി.ജെ.പി. കേന്ദ്രനേതൃത്വം ഇതുവരെ മൂന്നു സര്‍വേകളാണ്‌ സംസ്‌ഥാനത്തു നടത്തിയത്‌. ബി.ജെ.പി. പ്രവര്‍ത്തകര്‍, മറ്റു രാഷ്‌ട്രീയകക്ഷി അംഗങ്ങള്‍, നിഷ്‌പക്ഷര്‍, സാമൂഹിക-സാംസ്‌ക്കാരിക മേഖലകളിലെ പ്രമുഖര്‍, മാധ്യമപ്രവര്‍ത്തകര്‍ തുടങ്ങി ഏഴു വിഭാഗങ്ങളില്‍നിന്നാണ്‌ അഭിപ്രായ സാമ്പിളുകള്‍ ശേഖരിച്ചത്‌.  പാര്‍ട്ടി പ്രവര്‍ത്തകരില്‍ ഭൂരിപക്ഷവും നേതൃത്വത്തിലെ ഭിന്നതയില്‍ ആശങ്കയുള്ളവരാണ്‌. നിലവിലുള്ള സാഹചര്യത്തില്‍ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഇതു തിരിച്ചടിയാകുമെന്നും  അതുകൊണ്ടു ഇപ്പോഴത്തെ പ്രതിസന്ധി മറികടക്കാന്‍ കുമ്മനത്തെ ആശ്രയിക്കണമെന്നാണ് സര്‍വേയിലുണ്ടായ പൊതുവികാരം.

കോണ്‍ഗ്രസ്‌ മുക്‌തഭാരതം എന്ന മുദ്രാവാക്യമാണ്‌ ബി.ജെ.പി. കേന്ദ്ര ഘടകം എല്ലാ സംസ്ഥാനങ്ങളിലും മുന്നോട്ടുവച്ചിട്ടുള്ളത്‌ എന്നാല്‍, കേരളത്തില്‍  ബി ജെ പിക്ക്  ഭീഷണി സി.പി.എം. നേതൃത്വം നല്‍കുന്ന എല്‍.ഡി.എഫാണ്‌. എന്നാൽ കേരളത്തിൽ എൽ ഡി എഫ് ഗെവേണ്മെന്റിനെ  ശബരിമല വിഷയം ഉൾപ്പടെ ഒന്നും  കാര്യമായി ബാധിച്ചിട്ടില്ലായെന്നതും ബി ജെ പി ക്ക് തലവേദനയായിട്ടുണ്ട്. 

27-Dec-2018